Friday, June 10, 2016

നാക്ക് പിഴച്ചാൽ ...

Image Courtesy : Outspoken

പോയവാരം സോഷ്യൽ മീഡിയ ക്കാർക്കും ട്രോളന്മാർക്കും ചാകരയായിരുന്നു.   തുടക്കം കുറിച്ചത് നമ്മുടെ കായികമന്ത്രി ഇ.പി.ജയരാജൻ. എന്ത് കേട്ടാലും തെറ്റും ശരിയും  നോക്കാതെ മനപാഠം ആക്കിയ ചിലവരികൾ പയറ്റുക എന്നത് പുള്ളിയുടെ ഒരു ശീലം ആണ്.   കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കുന്ന ഒരു രീതി.  ഏതായാലും മുഹമ്മദലി മരിച്ചു, താങ്കൾ എന്തങ്കിലും പ്രസ്താവന നൽകണം എന്നു ചാനലുകാർ പറഞ്ഞപ്പോൾ കേട്ടപാതി കേൾക്കാത്ത പാതി , സ്വയസിദ്ധമായ ശൈലിയിൽ മന്ത്രി അങ്ങ് കാച്ചി.  പറഞ്ഞത് പുലിവാലായി.  ചൂണ്ടയും ഇട്ടു കാത്തുനിൽക്കുന്ന ട്രോളന്മാർക്കു നല്ല കൊയ്ത്തും ആയി.

പ്രശ്നം ഒന്ന് തണുത്തു വരുന്നതേയുള്ളൂ , അപ്പോഴേക്കും വേറൊരു പുലിവാല്.  സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് അഞ്ജു ബോബി ജോർജിനെ കായിക മന്ത്രി ഭീഷണിപ്പെടുത്തിയ വാർത്ത എങ്ങും പരന്നു.   സോഷ്യൽ മീഡിയ രണ്ടു ചേരിയിൽ ആയി.  ഒരു ഭാഗത്ത്‌ അഞ്ജുവിനെ പിന്തുണക്കുന്നവരും മറുഭാഗത്ത്‌ ജയരാജനെ പിന്തുണക്കുന്നവരും.  യുദ്ധം ഇപ്പോഴും തീർന്നിട്ടില്ല.  

സത്യത്തിൽ എന്താണ് യഥാർത്ഥ പ്രശ്നം എന്ന് ആർക്കും അറിയില്ല.  ഏതായാലും ഇന്ത്യയുടെ മാനം കായിക രംഗത്ത് ഉയർത്തികാട്ടിയ ഒരു കായികതാരത്തെ എന്ത് കാരണം പറഞ്ഞായാലും ശരി, അപമാനിക്കാനും ഭീഷണിപ്പെടുത്താനും പാടിലാത്തത് തന്നെയാണ്.  അവർ എന്തെങ്കിലും അഴിമതി ചെയ്തിട്ടുണ്ടെങ്കിൽ അന്വേഷണം നടക്കട്ടെ , എന്നിട്ട് കുറ്റക്കാരിയെങ്കിൽ ശിക്ഷിക്കൂ.  നിയമം കയിലെടുക്കാനുള്ള അവകാശം ആർക്കും ഇല്ല.   പക്ഷെ കേട്ടെടുത്തോളം സ്പോർട്സ് കൌൺസിലിൽ പലതും പുകഞ്ഞു നാറുന്നുണ്ട്. ഏതായാലും സത്യം ജയിക്കട്ടെ.

ഇതിനിടെ , തോൽവിക്ക് പുറകെ തോൽവിയുടെ  കയിപ്പു രുചിച്ചു മടുത്ത സുധാകരന് ഒരമളി പറ്റി.  ഗ്രൗണ്ടിൽ നോക്കിയപ്പോൾ ഗോളിപോസ്റ്റ് കാലിയാണ് , നമ്മക്കും ഒരു ഗോളടിക്കാൻ പറ്റിയ സമയം.  ആർക്കും പാസ് കൊടുക്കാൻ തയ്യാറാകാതെ മെസ്സിയെപ്പോലെ ഒറ്റയ്ക്കുതന്നെ ബോളുമായി ഗോളിപോസ്ടിലേക്ക് ഇടിച്ചു കയറി.   കേരളത്തിൽ മൺസൂൺ എത്തിയ കാര്യം അദ്ധ്യേഹത്തിനു ഓർമ്മയില്ലയിരുന്നു.  ബോളുമായി കുതിച്ചു പാഞ്ഞ പുള്ളി, ഗോളി പോസ്റ്റിനു തൊട്ടടുത്തുവെച്ച് കാൽവഴുതി വീണു.  വീഴ്ച എന്ന് വെച്ചാൽ ഒരു ഒന്ന് ഒന്നര വീഴ്ചയായിരുന്നു.  ഒരുമാസമെങ്കിലും വേണ്ടിവരും ഇനി വീണ്ടും ഷൂ അണിയാൻ.    കാരണം പുള്ളി പറഞ്ഞത് ശരിയാകണമെങ്കിൽ അഞ്ചു ആദ്യം ഡിവോർസ് നേടണം,  എന്നിരുന്നാലും അന്തരിച്ച ജിമ്മി ജോർജിനെ കെട്ടാൻ പറ്റുമെന്ന് തോന്നുന്നില്ല.

ട്രോളന്മാർ പേടിക്കേണ്ട .   ഇതൊക്കെയെന്ത് ?   ഇനിയും എന്തെല്ലാം വരാനിരിക്കുന്നു  !


വിനോദ് ചിറയിൽ  
   

1 comment:

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.