Tuesday, November 04, 2014

വീണ്ടും ഡൽഹി ....ഇലക്ഷനു കളമൊരുങ്ങി..


8 മാസത്തെ രാഷ്ട്രീയ അനിശ്ചിതത്വതിനോടുവിൽ ദൽഹി വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്.

നിലവിലെ നിയമസഭ പിരിച്ചുവിടാൻ ഗവർണ്ണർ ശുപാർശ ചെയ്തതിനെ തുടര്ന്നണിത്.

കേവല ഭൂരിപക്ഷം ഇല്ലാത്തതിനെ തുടർന്ന് ഒരു രാഷ്ട്രീയ പാര്ട്ടിക്കും സർക്കാർ രൂപികരിക്കാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോൾ നിലവിലുള്ളത്.ഏറ്റവും വലിയ ഒറ്റകക്ഷിയായ bjp ക്ക് 32 സീറ്റേ നിലവിലുള്ളൂ..സർക്കാർ രൂപീകരിക്കാൻ 36 സീറ്റാണ് വേണ്ടത്...നേരത്തെ 28 സീറ്റുള്ള ആം ആദ്മി പാര്ട്ടി കോണ്ഗ്രസുമായി ചേർന്ന് 49  ദിവസം ഡൽഹി ഭരിച്ചിരുന്നു.എന്നാൽ മുഖ്യമന്ത്രി  കേജരിവാൾ രാജി വച്ചതിനെ തുടർന്ന് അവിടെ രാഷ്ട്രപതി ഭരണം നിലവില വരുകയായിരുന്നു.ഇപ്പോഴത്തെ സാഹചര്യത്തിൽ ഇലക്ഷൻ നടത്തിയാൽ bjp വമ്പൻ ഭൂരിപക്ഷത്തിൽ അധികാരത്തിൽ വരുമെന്നാണ് വിലയിരുത്തപ്പെടുന്നത്.രാജ്യത്തെ മോഡി തരംഗവും  കേന്ദ്രസർക്കാരിന്റെ മികച്ച ഭരണവും ദൽഹി പിടിക്കാൻ bjp ക്ക് തുണയാകും.ആം ആദ്മിക്ക് പഴയെപോലെ മികച്ച പ്രകടനം നടത്താൻ കഴിയില്ല എന്നാണ് രാഷ്ട്രീയ നിരീഷകർ അഭിപ്രായപ്പെടുന്നത്.കാത്തിരിക്കാം ഇന്ദ്രപ്രസ്ഥത്തിലെ രാഷ്ട്രീയ യുദ്ധ കാഹളതത്തി നായ്
Team Thumbappoo

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.