Friday, November 07, 2014

സർപ്പക്കാവിൽ തിരി തെളിയുമ്പോൾ - 3

പൂജയും ആരാധനകളും -  സർപ്പ പൂജയും , സർപ്പ ദോഷ പരിഹാരങ്ങളും - അങ്ങനെ പഴഞ്ചൻ ആചാരങ്ങൾ  എന്നും അന്ധ വിശ്വാസം എന്നും പറഞ്ഞു പുരോഗമന വാദികൾ പറഞ്ഞു തള്ളമെങ്കിലും  ഇന്നും പുരാതന വിശ്വാസങ്ങളെ അതേ പടി പാലിച്ചു - സര്പ്പ പൂജയും , സർപ്പാരധനയും മുമ്പത്തേക്കാൾ വിപുലമായി കേരളത്തിൽ നടക്കുന്നു.  ഈ സന്ദർഭത്തിൽ ശ്രീ അജിത്‌ പി. നായർ നിരവധി സർപ്പകാവുകൾ സന്ദർശിച്ചു - ആചാരങ്ങളെയും വിശ്വാസങ്ങളെയും കൂടുതൽ അറിഞ്ഞു തയ്യാറാക്കിയ ഈ ലേഖനം പാഴാകില്ല എന്നാ വിശ്വാസത്തോടെ ഞങ്ങൾ സമർപ്പിക്കുന്നു . 


ഒരു നൂറ്റാണ്ടു  മുൻപു വരെ കേരളത്തിൽ ഏകദേശം 1500 സർപ്പ  കാവുകൾ ഉണ്ടായിരുന്നതായിചരിത്രം കുറിക്കുന്നു.
കാലങ്ങൾ കഴിഞ്ഞപ്പോൾ സർപ്പ ക്കവുകളുടെ എണ്ണത്തിലും  കുറവ് വന്നു.എന്നാൽ കാലഘട്ടത്തിലും കേരളത്തിൽ സർപ്പക്കവുകളും സർപ്പ ക്ഷേത്രങ്ങളും പഴമയുടെ പാരമ്പര്യംനിലനിർത്തി പുതുമയോടെ നില കൊള്ളുന്നു.


തിരുവനന്തപുരത്തെ അനന്തൻ കാട് ശ്രീ നാഗരാജാ ക്ഷേത്രം ,ശ്രീ നാഗരുകാവ് ക്ഷേത്രം ആലപ്പുഴയിലെ  മണ്ണാറശാലാ  ശ്രീ നാഗരാജാ ക്ഷേത്രം ,വെട്ടിക്കോട് ശ്രീ നാഗരാജാക്ഷേത്രം,പത്തനം തിട്ടയിലെ ത്രിപ്പാറ  ശിവക്ഷേത്രം,തൃശൂരിലെ പാമ്പുമേയ്ക്കാട്മന,കോട്ടയത്തെ നാഗമ്പൂഴി ക്ഷേത്രം എറണാകുളത്തെ ആമേട ക്ഷേത്രം,പാലക്കാട്ടെ അത്തിപറ്റമന ,പാതിരി കുന്നത്തു ചെണ്ടല്ലൂർ മന ,മലപ്പുറത്തെ ഹരികുന്നത്തു ശിവ ക്ഷേത്രം കണ്ണൂരിലെപെരാള ശ്ശേരി ശ്രീ സുബ്രമണ്യ ക്ഷേത്രം കരിപ്പാൽ നാഗ സോമേശ്വരി ക്ഷേത്രം കയ്യത്തു നാഗക്ഷേത്രം,കാസർകോട് ജില്ലയിലെ മദനന്ദേശ്വര ക്ഷേത്രം കേരളത്തിൽ കാണുന്ന പ്രധാന നാഗരാജാക്ഷേത്രങ്ങളാണ് മേൽപ്പറഞ്ഞവ.


കേരളത്തിലെ ഏറ്റവും പ്രശസ്തമായ നാഗരാജാ ക്ഷേത്രമാണ് ആലപ്പുഴയിലെ മണ്ണാറശാലാ  ശ്രീനാഗരാജാ ക്ഷേത്രം.ഒരു അന്തർജ്ജനം താന്ത്രിക വിദ്യയിൽ നൈപുണ്യം നേടി  തപോ വൃത്തിയോടുകൂടി  നാഗപൂജ നടത്തുന്നു എന്ന അസാധാരണത്വത്തിലും 41 വർഷത്തിലൊരിക്കൽസർപ്പം പാട്ടു നടത്തുന്നു എന്ന പ്രത്യേക്തയാലും രാജ്യാന്തര പ്രശസ്തി നേടിയതാണ്അതിപുരാതനവും നാഗാരാധകർക്ക് അഭയ കേന്ദ്രവുമായ മണ്ണാറശാലാ  ശ്രീ നാഗരാജാക്ഷേത്രം.മറ്റൊരു ക്ഷേത്രത്തിലും അനുവദനീയമല്ലത്ത  ഒരു ആസാധാരണത്വമാണ്  ഒരു അന്തർജ്ജനത്തിനു പൂജാധികാരം ലഭിക്കുക എന്നുള്ളത്.
 കന്നി ,തുലാം,കുംഭം,എന്നീ മാസങ്ങളിലെ ആയില്യവും മഹാ ശിവരാത്രിയുമാണ് മണ്ണാറശാലാ ശ്രീ നാഗരാജാ ക്ഷേത്രത്തിലെ പ്രധാന ആഘോഷങ്ങൾ .തുലാം മാസത്തിലെ ആയില്യം പൊതുവെമണ്ണാറശാലാ ആയില്യം എന്നാണ് അറിയപ്പെടുന്നത്.
ഉപ്പും മഞ്ഞളും ,പുറ്റും   മുട്ടയും നടയ്ക്കു വയ്ക്കുക സര്പ്പ ബലി ,നൂറും പാലും ,പാലുംപഴവും നിവേദ്യവും തുടങ്ങിയ ചടങ്ങുകൾക്ക് പുറമേ സാന്താന ലബ്ധിക്കായി ഉരുളി കമിഴ്ത്എന്ന പ്രധാന വഴിപാടും ഇവിടെ നടത്തി വരുന്നു.

              
    പ്രശസ്തിയിൽ  പ്രശസ്തിയാർജിച്ച  കാവാണ്‌ തൃശ്ശൂർ പമ്പു മേയക്കാടു  മന .ഇവിടെപുള്ളുവൻ പാട്ട് നടത്താറില്ല. വരനാട്ടു കറുപ്പാൻമാർ ഇവിടെ സർപ്പം പാട്ടും കളമെഴുത്തുംനടത്തുന്നു.
സർപ്പക്കാവുകൾ ഉടലെടുത്തത് ബുദ്ധമത കാലത്താണ് എന്ന് വെളിവാക്കുന്ന തെളിവുകൾ ആണ്അമരാവതിയിലെയും ബ്രിട്ടീഷ് മ്യൂസിയത്തിലെയും ശിൽപ്പങ്ങളിൽനിന്നും മനസ്സിലാകുന്നത്‌.കൂടാതെ ബുദ്ധമതത്തിനു പ്രചാരമുള്ള ബർമ്മയിൽ സർപ്പാരാധന മുഖ്യമാണ്.കൂടാതെ ജൈന മതത്തിനു പ്രാധാന്യമുള്ള തുളുനാട്ടിൽ  സര്പ്പാരാധനയ്ക്ക് വളരെയധികംപ്രാധാന്യമുണ്ട്. 
സർപ്പ  പൂജകൾ
സൂക്ഷ്മ ശരീരികളായ  നാഗങ്ങളെ പ്രീതിപ്പെടുത്തി അനുഗ്രഹം  തേടാൻ  ഒട്ടേറെ പൂജകൾഹൈന്ദവർ നടത്തി വന്നിരുന്നു.
നൂറും പാലും ചടങ്ങ് ,പാമ്പിൻ തുള്ളൽ ,സർപ്പബലി ,സർപ്പയജ്ഞം,വെട്ടുംതട ,തിരിയുഴിച്ചിൽ,
 ചടങ്ങുകളെല്ലാം  സർപ്പ പൂജയിൽ പ്രാധാന്യം അർഹിക്കുന്നതാണ്.വ്രത ശുദ്ധിയോടും ഭയഭക്തിയോടും കൂടി  പൂജകൾ ചെയ്യുകയാണെങ്കിൽ അനുഗ്രഹം ലഭിക്കുമെന്ന്‌ ഉറപ്പാണ് .
സർപ്പ പൂജകളെ ക്കുറിച്ച്  അടുത്ത ഭാഗത്തിൽ വിശ ദമായി പ്രതിപാദിക്കുന്നതാണ്.
അജിത്‌ പി. നായർ 
കീഴാറ്റിങ്ങൽ 

3 comments:

  1. സര്പ്പദോഷം എന്നാൽ എന്താണ്
    സർപ്പദോഷം/ കാവിന്റെ കാണാപ്പുറങ്ങൾ // മനുഷ്യനെ കൊല്ലുന്ന പാലമരത്തിലെ യെക്ഷി വാസ്തവമോ?/ ' എന്തിനാണ് കാവിൽ മഞ്ഞളഭിഷേകം ?'' ഇതിൽ എന്താണ് വാസ്തവം '''' '' എന്റെ ഒരു സംശയം ഇന്ത്യയിലോ അത് പോലെ കേരളത്തിൽ എവിടെയൊക്കെ മാലിന്യ മുണ്ടോ അവിടെയൊക്കെ ആവണക്ക് എന്ന ഔവ്ഷധം കാണുന്നു ഏതു മുക്കിലും മുലയിലും പ്ലാസ്റ്റിക്കിൽ പൊതിഞ്ഞ വേസ്റ്റിൻറെ തണലായി ആവണക്ക് വളരുന്നു റെയിൽ വെട്രാക്കിലും / വഴിയരികിലും ആവണക്ക് വളരുന്നു ഈ ചെടി ആരെങ്കിലും നട്ടുപിടിപ്പിക്കുന്നതല്ല പിന്നെ ആരായിരിക്കും ഇതിന്റെ പിന്നിലെ കർഷകൻ
    എന്തായാലും അതിനും ഒരു കാരണം ഉണ്ടാകുംഇല്ലേ ?
    അത് പറഞ്ഞാൽ പെട്ടന്ന് ആരും വിശോസ്സിക്കില്ല ഒരിക്കൽ കാസർകോട്‌ വെച്ച് കൂലിപ്പണി കഴിഞ്ഞു റൂമിലേക്ക്‌ വരുന്ന വഴി ഒരു കര്ണാടക സോദേശി വലിയൊരു മുര്ക്കാൻ പാമ്പിനെ കൊന്നു മരണം ഉറപ്പാക്കാൻ അതിന്റെ തല ഞെരിച്ചു . അന്ന് അതിന്റെ വായിൽ എന്തോ സാദനം ഉള്ളതായി തോന്നി ഏതോ കുറെ വിത്തുകൾ പോലെ കാണപ്പെട്ടു . അത് ആവണക്കിൻ വിത്തുകൾ ആയിരുന്നു ആ വിത്തുകൾ നാട്ടുനോക്കി വളർന്നു വന്നതും ആവണക്ക് തന്നെ . അന്ന് മുതൽ ഞാൻ പലരോടും പറയുമായിരുന്നു പാമ്പുകൾ ആവണക്കിൻ കുരു തിന്നുമെന്ന്. അത് കേട്ടവർ എല്ലാവരും തന്നെ എന്നെ കളിയാക്കി
    ജീവ ശാസ്ത്രം പഠിക്കുന്നവരും പടിപ്പിക്കുന്നവരും ചിരിച്ചു തള്ളി അന്നും ഇന്നും ഇപ്പോഴും
    ആവണക്ക് ആരും നട്ടില്ലെങ്കിലും കേരളം മുഴുവനും അത് തനിയെ വളരുന്നു ഈ ചെടിയുടെ കായ് ആര് കൊണ്ട് വരുന്നു??
    കൃഷി വകുപ്പുകാരോ വനം വകുപ്പോ ആണോ ???അല്ല
    ഇതു അഴുക്കു ഉള്ളിടം ആണ് പെരുകി വളരുന്നത്‌ കാരണം എന്താണ് എന്നും ആരെങ്കിലും ഗെവേഷണം നടത്തുന്നുമില്ല '''
    ഇതിന്റെ കായ വളെരെ വിഷം ഉള്ളത് ആണെങ്കിലും ഇലക്കൊ മറ്റു ഭാഗത്തിനോ കായുടെ അത്രം വിഷം ഇല്ല
    വെളുത്ത ആവനക്കിൻ രണ്ടു തളിരില അല്പ്പം മഞ്ഞൾ അപ്ല്പ്പം വേപ്പില 5 ഗ്രാം ജീരകം എന്നിവ കഴിച്ചാൽ മഞ്ഞപ്പിത്തം ഇല്ലാതാക്കും എങ്ങിനെ പലതുമല്ലേ കുട്ടുകാരെ ആവണക്കിനെ കുറിച്ച് നമ്മുടെ പൊതു ധാരണ ?
    എന്നാല് പാമ്പിന്റെ വായിൽ കണ്ട ആവ്നക്കിൻ കുരുവിൽ നിന്നും ആദ്യമായി എനീക്കു തോന്നിയത് ഇതു പാമ്പ് തിന്നുന്ന കുരു എന്നാണ് പക്ഷെ പിന്നീട് പാമ്പുകൾ ജീവികളെ ആണ് ഭക്ഷിക്കുന്നത് എന്നറിഞ്ഞപ്പോൾ തിരുത്തേണ്ടി വന്നു പിന്നീട് അഥർവ്വവേദ പഠനം തുടങ്ങിയപ്പോൾ പല അത്ഭുതങ്ങളും കാണുവാൻ കഴിഞ്ഞു . ചില മന്ത്രങ്ങളിലെ നിഗൂടത പഠിച്ചാൽ നമ്മിൽ വിസ്മയം കുടികൊള്ളും
    എന്റെ അഥർവ്വ പഠനത്തിന്റെ ഭാഗമായി കണ്ടെത്തിയ അത്ഭുതം സർപ്പക്കാവിലെ ഭയപ്പെടുത്തുന്ന സത്യങ്ങളാണ് ചിന്തിക്കേണ്ട പല ദോഷങ്ങളും അണ്‍ ഉണ്ടതിൽ
    നിങ്ങൾ അറിയുന്നുവോ പണ്ട് നമ്മുടെ നാട്ടിലെ അമ്മമാര് കുഞ്ഞിന്റെ നാവൂര് ദോഷം തീരാൻ മുപ്പത്ത് മുക്കോടി ഇശോരാൻ ഉണ്ടായിട്ടും നാഗത്തിനോട് മാത്രം നാവു ദോഷം തീര്ക്കാൻ പറഞ്ഞതിൻ കാരണം
    ശിവൻ / വിഷ്ണു / ഗെണപതി / അയ്യപ്പൻ / മുരുകൻ / മുതൽ ശ്രീ രാമൻ മുതലുള്ള മൂർത്തികൾ ഉണ്ടായിട്ടും ഈ ഒരു നിസ്സാര കാര്യത്തിനു മാത്രം എന്തേ നാഗത്തിനെ കൂട്ട് പിടിക്കുന്നത്‌
    ഇതും ആവണക്കും തമ്മിൽ എന്തെങ്കിലും ബന്ധം ????
    എന്താണ് നവൂര് ? നാവുദോഷം ???
    നാഗങ്ങളും നവജാത ശിശുവും തമ്മിൽ എന്തെങ്കിലും ബന്ധം ??
    ശിവ ഭഗവാന്റെ കണ്ടത്തിൽ നീലനിറം ;;;;;അതും വിഷം തന്നെ ?
    മനുഷ്യന് പാമ്പിനെ പോലെ കഴുത്തിൽ വിഷം നിറക്കാൻ പറ്റുമോ ??
    ശിവന് പറ്റുമെങ്കിൽ നമുക്കും ??
    നമ്മുടെ കുഞ്ഞിനും ??
    എന്താണ്‌ സര്പ്പദോഷം ?
    പ്രിയ വായനക്കാരെ ഇതു വളരെ വലിയ ഒരു പോസ്റ്റ് ആയതു കൊണ്ട് ബാക്കി കമന്റു ആക്കി പോസ്റ്റ് ചെയ്യുന്നു
    നിങ്ങളും അപിപ്പ്രായം പറഞ്ഞോളു കുട്ടത്തിൽ നുക്ക്
    ''' ഓമന ഉണ്ണീടെ നവൂര് തീരേണം കണ്ണനാമുണ്ണീടെ നവൂറു പാടുന്നെ ശ്രീമഹാ ദൈവം തന്റെ ശ്രീ പുള്ളോർ കുടം കൊണ്ട്
    നമുക്ക് അഥർവ്വവേദത്തിലേക്ക് കടക്കാം ..താഴെ കമന്റുകളിൽ സർപ്പത്തെകുറിച്ചും കാവുകളുടെ ദോഷമില്ലയാമ / കാവീലെ യെക്ഷി എന്നിവയെ കുറിച്ച് കൂടുതൽ എഴുതും കൂടുതൽ അറിയാൻ കമന്റുകൾ ഇടുന്നു വായിക്കുക.....

    ReplyDelete
    Replies
    1. MR.അനിൽ താങ്കളുടെ വിശദമായ കുറിപ്പിന് നന്ദി അറിയിക്കുന്നു.തുടർന്നുള്ള ഭാഗങ്ങളും വായിച്ചു വിശദമായി എഴുതുക...തങ്ങളുടെ കുറിപ്പുകൾ തുടർന്നും പ്രതീഷിക്കുന്നു. ലേഖകൻ അജിത്‌ പി നായർ

      Delete
  2. എന്നിക്ക് വിശ്വാസമില്ലാത്ത വിഷയമാണ് സര്‍പ്പാരാധന

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.