Friday, August 30, 2013

Friday, August 30, 2013 1

പിന്‍പുറക്കാഴ്ചകള്‍



ഗ്രാമത്തിലെ പ്രാര്‍ത്ഥനാലയത്തില്‍ ത്രിദിന ധ്യാനം നടത്തുവാന്‍ നേരത്തേ തീരുമാനിച്ചിരുന്നതാണ്.
പ്രഭാതമായി. പ്രകാശമായി. ധ്യാനം തുടങ്ങുകയായി.

ഒന്നാം ധ്യാന ദിനം.

''സീയോന്‍ സഞ്ചാരി ഞാന്‍ യേശുവില്‍ 
ചാരി ഞാന്‍ പോകുന്നു ക്രൂശിന്റെ പാതയില്‍ ...''
ധ്യാനം തുടങ്ങി. പതിവു മസാലകളെല്ലാമുണ്ട്. ധ്യാന ഗുരുക്കന്‍മാര്‍ , കുഞ്ഞാടുകള്‍ , കൈത്താളം, ഗാനശുശ്രൂഷ....

പള്ളിയ്ക്കു പുറത്ത് ബസ്സ്റ്റാന്റില്‍ വിഷണ്ണനായി ഒരാള്‍ ധ്യാന കോലാഹലങ്ങളിലേയ്ക്കുറ്റു നോക്കി നില്‍ക്കുന്നു.

ചിരപരിചിതമായ ഒരു മുഖം. സൗമ്യം, വിശുദ്ധം, ദീപ്തം. 

അടുത്തുചെന്ന് സ്‌നേഹബഹുമാനങ്ങളോടെയും അല്പം കുറ്റബോധത്തോടെയും ഞാന്‍ ചോദിച്ചു.

''ക്ഷമിക്കണം. എവിടെയോ കണ്ടു നല്ല പരിചയം... പക്ഷെ, പെട്ടെന്നോര്‍മ്മ വരുന്നില്ല....''
വിഷാദപൂര്‍ണ്ണമായൊരു മന്ദഹാസത്തോടെ അദ്ദേഹം വലതുകരം നിവര്‍ത്തിക്കാണിച്ചു. ആ ഉള്ളംകൈ തുളഞ്ഞ് രക്തംകിനിഞ്ഞുനിന്നിരുന്നു. ഇടതുകൈയ്യിലും കാലുകളിലും അങ്ങനെ തന്നെ. ആണിപ്പഴുതുകള്‍! അറിയാതെ കൈകള്‍ കൂമ്പിപ്പോയി. പഞ്ചക്ഷതധാരി! കര്‍ത്താവ്! അള്‍ത്താരയിലെ ക്രൂശിത രൂപന്‍! ്യൂഞാന്‍ നിരന്തരം കുമ്പിടാറുള്ള ആ പ്രേമസ്വരൂപന്‍. 
''അയ്യോ, എന്റെ കര്‍ത്താവേ, പൊറുക്കണം. പൊറുക്കണം. പക്ഷെ ധ്യാനം നടക്കുമ്പോള്‍ അവിടെയായിരിക്കേണ്ട അങ്ങെന്തേ അന്യനെപ്പോലെ ഇവിടെ നില്‍ക്കുന്നത്?''. അറിയാതെ ചോദിച്ചു പോയി.

''ഏറ്റവും അടുത്ത ബസില്‍ കയറി ദൂരേയ്‌ക്കെങ്ങോട്ടെങ്കിലും പോവുകയാണ്. ഇനി മൂന്നു ദിവസം കഴിഞ്ഞേ മടങ്ങുന്നുള്ളു.''

''അതെന്താണു കര്‍ത്താവേ, ഈ ധ്യാനം തന്നെ അങ്ങയെച്ചൊല്ലിയുള്ളതായിരിക്കെ...?''

''മൂകരാവുകളുടെ മടിത്തട്ടിലേയ്ക്ക് സൗമ്യവതികളായി പിറന്നു വീഴുന്ന നിശാപുഷ്പഗന്ധം,
അടഞ്ഞ വാതിലുകള്‍ക്കകത്ത് എനിക്കു മുന്നില്‍ തുറക്കപ്പെടുന്ന ദുഃഖികളായ ഏകാകികളുടെ ഹൃദയം, സ്തുതിപൂര്‍ണ്ണവും അര്‍ത്ഥസാന്ദ്രവുമായ ധ്യാനം, ഇവയിലെല്ലാമാണെന്റെ പ്രസാദം. അല്ലാതെ....'' സ്‌നേഹക്ഷോഭിതമായിരുന്ന ആ സ്വരം നനഞ്ഞിരുന്നു. 
തുടര്‍ന്ന് ആ വിശ്വമഹാപ്രഭു ധ്യാനപ്പന്തലിലേക്കു നോക്കി വിഷാദപൂര്‍ണ്ണമായ ഒരു മൗനത്തിലമര്‍ന്നു. 

ഞങ്ങള്‍ക്കിടയില്‍ മൗനം കനത്തു തുടങ്ങി.

പന്തലിനകത്തു ധ്യാനം ചൂടുപിടിച്ചിരുന്നു.

ഗുരുവിന്റെ മൗനം മുറിക്കാതെ ഞാന്‍ നിശ്ശബ്ദം അവിടെ നിന്നകന്നു.

രണ്ടാം ധ്യാന ദിനം 

മദ്ധ്യാഹ്നം.
പന്തലില്‍ ധ്യാനത്തിന് ഇടവേള. കുഞ്ഞാടുകള്‍ ഭക്ഷണത്തോടു സന്ധിയില്ലാത്ത സമരം പ്രഖ്യാപിച്ചിരുന്ന ആ സമയം ഒരു സി.ഡി.കസെറ്റ് ആകുലതയോടെ ഉറക്കെ ചോദിച്ചുകൊണ്ടിരുന്നു

''....എന്നു തീരും എന്റെ ദുഃഖം ഇന്നീ മന്നിലെ 
അന്നു മാറും എന്റെ ദുഃഖം നിശ്ചയം തന്നെ...''
പന്തലിനു പുറത്ത് എന്റെ കണ്ണുകള്‍, അതിന്റെ സാഫല്യം തേടി ഉഴറുകയായിരുന്നു. എവിടെ ഹിമസമാന വസ്ത്രം ധരിച്ചവന്‍? ആണിപ്പഴുതുകളുള്ളവന്‍? അറുക്കപ്പെട്ട കുഞ്ഞാട്?
ഭാഗ്യം. എന്റെ കണ്ണുകളില്‍ അവന്റെ കൃപ പെയ്തിറങ്ങുന്നു. അവന്‍ പോയിട്ടില്ല. അവിടെത്തന്നെ 
നില്‍ക്കുന്നു.  കഷ്ടം! ഇന്നലെ മുഴുവന്‍ എന്റെ ദേവന്‍ അവിടെയായിരുന്നു. രാവില്‍! കുളിരില്‍! ഉറക്കമിളച്ച്! തന്റെ കുഞ്ഞാടുകളെ വിട്ടകന്നുപോകാനുള്ള വേദനാകരമായ അമാന്തത്തില്‍! 
പക്ഷെ, ഇക്കുറി അവന്‍ ധ്യാനപ്പന്തലിനു പുറംതിരിഞ്ഞു നിന്ന് റോഡിനപ്പുറത്തുള്ള മതിലിനു മുകളിലേയ്ക്കു നോക്കി,  കഠിനകോപം കൊണ്ടുണ്ടായ, വിറയലോടെ വിരല്‍ ചൂണ്ടി ആരെയോ ശകാരിക്കുന്നതാണു ഞാന്‍ കണ്ടത്. ''...പോ...കടന്നുപോ..''

കര്‍ത്താവിനിതെന്തു പറ്റിയെന്നോര്‍ത്ത് മതിലിനപ്പുറത്തേയ്ക്കു സൂക്ഷിച്ചു നോക്കിയപ്പോള്‍ കര്‍ത്താവിനെപ്പോലൊരാളുടെ മുഖം മതിലിനപ്പുറത്തു നിന്നും സാവധാനം ഉയര്‍ന്നു വരികയും കര്‍ത്താവിനെ  ഭയത്തോടെയും, ധ്യാനപ്പന്തലിനെ കൊതിയോടെയും വീക്ഷിക്കുന്നതു കണ്ടു. അയാളുടെ മുഖം പൂര്‍ണ്ണമായും പുറത്തു പ്രത്യക്ഷമായപ്പോള്‍ കര്‍ത്താവ് കലിയോടെ വീണ്ടും അയാളെ ശകാരിച്ചു. ''നിന്നോടല്ലേ  പറഞ്ഞത്, കടന്നുപോകാന്‍?''.
ശകാരം കേട്ട അയാള്‍, ഗരുഢസ്വരം കേട്ട പാമ്പിന്റെ ഉള്‍ക്കിടിലത്തോടെ തല താഴ്ത്തിക്കളഞ്ഞു. 

''കര്‍ത്താവേ അവിടുന്ന് പോയില്ലായിരുന്നോ? അവിടെയാരാണ് അങ്ങയെപ്പോലെതന്നെ മറ്റൊരാള്‍?''

''അവന്‍ സമ്മതിക്കണ്ടേ? ഞാനിവിടെ നിന്നു മാറുന്ന നിമിഷം അവന്‍ ഇവിടെക്കയറിക്കൂടും.'' കര്‍ത്താവിതു പറയുന്നതിനിടയില്‍ ആ തല വീണ്ടും സാവധാനം ഉയര്‍ന്നു വരികയും, ഒരു ബഹുരാഷ്ട്ര വ്യവസായി തന്റെ ഉല്‍പ്പന്നം വിറ്റഴിക്കാന്‍ വളരെ വിപണന സാദ്ധ്യതയുള്ള ഒരു വിപണി കണ്ടെത്തിയ ആര്‍ത്തിയോടെ  ധ്യാനപ്പന്തലിലേയ്ക്ക് ദൃഷ്ടി പായിക്കുകയും ചെയ്യുന്നതു കണ്ടു. 

അപ്പോള്‍ കര്‍ത്താവ് വീണ്ടും അവനെ ശക്തമായി താക്കീതു ചെയ്തു. ''നിനക്കിതു നല്ലതിനല്ല. എനിക്കു കോപമുണ്ടാക്കരുതു നീ.''

''കാഴ്ചയില്‍ അയാളും അങ്ങയെപ്പോലെ തന്നെയിരിക്കുന്നു. പിന്നെന്തിനാണു കര്‍ത്താവേ അങ്ങയാളെ ആട്ടുന്നത്? അവനും ധ്യാനത്തില്‍ കൂടിയാല്‍ ധ്യാനം ധന്യപ്പെടുകയല്ലേയുള്ളൂ''

'മരമണ്ടാ' എന്ന അര്‍ത്ഥത്തില്‍ സഹതാപത്തിന്റെ ഒരു പുഞ്ചിരി പൊഴിച്ചുകൊണ്ട് കര്‍ത്താവു പറഞ്ഞു. ''നീ എന്റെ അരികില്‍ വരിക. എന്നെ സ്പര്‍ശിച്ചുനില്‍ക്കുക. എന്നിട്ട് അവന്‍ ഇനി പൊന്തി വരുമ്പോള്‍ നോക്കുക''

കര്‍ത്താവു പറഞ്ഞതു പ്രകാരം ചെയ്തപ്പോള്‍, ഒരൊറ്റ മാത്രയേ എനിക്കവനെ നോക്കാനായുള്ളു. 
ഭയം കൊണ്ടു ഞാന്‍ കിടുകിടുത്തുപോയി. എന്റെ മൂലാധാരം പിളര്‍ത്തി, സര്‍വ്വ ജീവകോശങ്ങളിലേയ്ക്കും കൊടുംതണുപ്പിന്റെ വിഷം ചീറ്റി ഒരു ഹിമസര്‍പ്പം നട്ടെല്ലിനുള്ളിലൂടെ പുളഞ്ഞുപാഞ്ഞുപോയി ശിരസ്സില്‍ച്ചെന്നു ചുറ്റിത്തിരിഞ്ഞു തലയോടു പിളര്‍ത്തുന്നതുപോലെ... എവിടെ സഹസ്രദളപത്മം? എവിടെ ആ രൗദ്രമുഖത്തേക്കാള്‍ മനോഹരമായ മരണത്തിന്റെ മുഖം?

ഇരുള്‍ മൂടിത്തുടങ്ങിയ എന്റെ കാഴ്ചയ്ക്കു മുന്നില്‍ ഭീകരരൂപിയായി, ശിരസ്സില്‍ രണ്ടു കൊമ്പുകളുമായി അവന്‍! രക്തം കിനിയുന്ന കോമ്പല്ലുകള്‍. രോമാവൃതമായ മുഖത്തിനു ക്രൗരമേറ്റുന്ന കൗശലം നിറഞ്ഞ ഇടുങ്ങിയ കണ്ണുകള്‍. അത് അവനായിരുന്നു! ലൂസിഫര്‍...! അവന്‍ പല വേഷത്തിലും വരുന്നു....

ഭയം കൊണ്ടു തണുത്തുറഞ്ഞു പോയ ഞാന്‍ വീണു പോകാതെ കര്‍ത്താവ് എന്നെ താങ്ങിയിരുന്നു.....

മൂന്നാം ധ്യാന ദിനം

പ്രഭാതമായി, പ്രകാശമായി. 
പൊരിഞ്ഞ ധ്യാനമാണ്.
''സീയോന്‍ യാത്രയതില്‍ മനമേ
ഭയമൊന്നും വേണ്ടിനിയും.....'' 

ധ്യാനപ്പന്തലിനു പുറത്തേയ്ക്ക് സ്പീക്കര്‍ ബോക്‌സിലൂടെ ഡിജിറ്റല്‍ ഇടിമുഴക്കങ്ങള്‍.
ജനാരവം അച്ചടക്കമില്ലാത്ത ഒരു കടലിരമ്പം പോലെ ...

ഒരു നിബിഡ വനാന്തരത്തിലെ, ഒരു അശാന്തരാവില്‍ ജീവജന്തുക്കളെല്ലാം ഒരുമിച്ചു മുക്രയിടുകയും ഓലിയിടുകയും അമറുകയും ചെയ്യുന്നതു പോലെ.... പരിസരങ്ങള്‍ ശബ്ദഘോഷങ്ങളാല്‍ പ്രകമ്പനം കൊള്ളുന്നു. പരമപാവനമായ ചില ബൈബിള്‍ പദങ്ങള്‍ ധ്യാനഗുരു അനാകര്‍ഷകമായ ശരീരഭാഷയോടെയും അലര്‍ച്ചയോടെയും ഇടര്‍ച്ചയോടെയും  കുഞ്ഞാടുകളിലേയ്ക്കു പകരുന്നു. 
കുഞ്ഞാടുകള്‍ മാംസരഹിതരായ ഒരു ആരവം മാത്രമായി പരിണമിച്ചു.

ഏതോ വിസ്തൃമായൊരു ഉഷ്ണമേഖലയിലെ കാരുണ്യമില്ലായ്മയ്ക്കു മുകളിലൂടെ അര്‍ത്ഥരഹിതമായൊരു മരുക്കാറ്റുപോലെ അതു കടന്നു പോവുന്നു. അതെന്തിനു വസന്തങ്ങളെ സ്വപ്നം കാണണം?
വിരിഞ്ഞ പുഷ്പങ്ങളെ ഹരിക്കുന്നതും അതിന്റെ ലക്ഷ്യമല്ല.
അതു വെറുതെ കടന്നു പോവുന്നു. അത്ര മാത്രം.
അത് അര്‍ത്ഥശൂന്യമായ ഒരു ആരവം മാത്രം.....
ഞാന്‍ നോക്കി. ആണിപ്പാടുള്ളവന്‍ നിന്നിടം ശൂന്യമായിരുന്നു.
ലൂസിഫര്‍ നിന്നിടവും......... 

തോമസ് പി. കൊടിയന്‍ ,
കൊടിയന്‍ വീട്,
ആയക്കാട്
തൃക്കാരിയൂര്‍ പി.ഒ 
കോതമംഗലം 686692   

Monday, August 26, 2013

Monday, August 26, 2013 9

അന്ത്യ യാത്ര

ശുഭ്ര വസ്ത്രം ധരിച്ചിന്നു ശുദ്ധനായി.....
ശാന്തി തീരം തേടി യാത്രയാവുന്നു ഞാന്‍
ആസന്നമാമെന്റെയീ അന്ത്യ യാത്രയില്‍ ......
ആരൊക്കെയോ വന്നെന്നെ യാത്രയയക്കുവാന്‍

ആരൊക്കെയോ ചേര്‍ന്നെന്നെ കുളിപ്പിച്ചെടുത്തിട്ടു...
ചന്ദനത്തൈലമെന്‍ ദേഹത്തു തളിച്ചതിന്‍ ശേഷമായ്
പുത്തനാം വെള്ളക്കൊടി പുതപ്പിച്ചു പിന്നെയെന്‍ .......
ശിരസ്സോട് ചേര്‍ന്നൊരു നിലവിളക്കും കൊളുത്തി

എന്റെയീ വീടിന്റെ നടുമുറ്റത്തായിട്ടു .......
പെട്ടെന്നുയര്‍ത്തി നീ നല്ലൊരു പന്തലും
ഞാനതിന്‍ നടുവിലോ പ്രൌഡിയില്‍ ശയിക്കുന്നു .......
നിങ്ങളോ രാമ രാമ ഹരി നാമം ജപിക്കുന്നു




കാലങ്ങളായി ഞാന്‍ കാണാന്‍ കൊതിച്ചൊരു .......
കാഴ്ചകളൊക്കെയും കണ്മുന്‍പില്‍ കാണുന്നു
ശാന്തമായുറങ്ങുന്നോരെന്നെ കെട്ടിപ്പിടിച്ചിട്ടു .......
അലമുറയിട്ടു കരയുന്നിതെന്‍ മക്കളും

അയലത്തുകരുടെ ചുണ്ടിലെ പരിഹാസം .......
എന്മക്കളിപ്പോഴും കാണാതെ പോകുന്നു
ജീവിച്ചിരിക്കെ നീ നല്‍കാത്ത സ്നേഹമിതെന്തിനു
ജീവന്‍ വെടിഞ്ഞോറീ ദേഹത്തില്‍ കാട്ടുന്നു ?"

ഒക്കത്തെടുത്തും, ഓമനിച്ചും ........
ഞാനുണ്ണാതെ ഊട്ടി വളര്‍ത്തിയെന്‍ മക്കളോ
വാര്‍ധക്യമായപ്പോള്‍ എന്നെ ഉപേക്ഷിക്കാന്‍
വൃദ്ധസദനങ്ങള്‍ തേടി നടന്നുപോല്‍

എന്‍ പ്രീയ മക്കളെ ഓര്‍ത്തുകൊള്‍ക ....
ഒരു നാളില്‍ നിങ്ങളും വൃദ്ധരാകും
ജരാനരകള്‍ ബാധിക്കും ........നിന്റെയീ ........
മാംസളമായ ദേഹവും ശോഷിച്ചുണങ്ങും

പഴുത്തില വീണത്‌ കാണ്കെ ചിരിച്ചൊരു
പച്ചില ഇന്നുനീ ഓര്‍ത്തുകൊള്‍ക
നാളെ നീയും ഒരച്ഛനും, മുത്തച്ഛനുമാകും.....
നിന്റെയീ മക്കളും അന്ന് മറ്റൊരു 'നീ' ആകാതിരിക്കട്ടെ !!!!!

എന്റെയീ യാത്രക്ക് മോടിയേകാന്‍
ഇന്ന് നീ നല്‍കിയ ഈ വെള്ളവസ്ത്രവും.......
കാലങ്ങളായി ഞാന്‍ ഓണം വിഷുവിനും
ഏറെ കൊതിച്ചൊരു കോടിയായി കണ്ടുകൊളളാം

ചുടല പറമ്പിലെക്കിനിയെന്റെ ദേഹമെടുത്തുകൊള്‍ക;
ഒരു മാത്ര മുന്‍പേ ഞാന്‍ യാത്രയാവാം
എന്റെയീ പട്ടടയില്‍ ഇനിയൊരു തൈതെങ്ങു വെക്കുക നീ
പതിവായി അതിലൊരു തുടം വെള്ളമൊഴിക്കുക നീ

നീ അന്നം നല്‍കാതെ പ്രാണനെടുത്തോ-
രാത്മാവിനങ്ങനെ ശാന്തി നല്‍കൂ
എന്റെയീ അത്മാവിനങ്ങനെ മോക്ഷമേകൂ
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......
ശാന്തമായീയെന്നെ നീ യാത്രയാക്കൂ.......

എസ് . ഭാസ്കർ 

(മുൻപ് തുംബപ്പൂവിൽ പോസ്റ്റ്‌ ചെയ്ത ഈ കവിത ഇപ്പോൾ റീ-പോസ്റ്റ്‌ ചെയ്തിരിക്കുകയാണ് )

Monday, August 19, 2013

Monday, August 19, 2013 1

നിഴൽ പക്ഷികൾ -2

ചന്ദ്രോത്തു  തറവാടിലെ ഏറ്റവും ഇളയ കുട്ടിയായിരുന്നു അഖില ..
ആനാട്ടിലെ ഏറ്റവും വലിയ ജന്മികൾ ..
അവൾ 8 ആം തരത്തിൽ പഠിക്കുമ്പോൾ ആണ്  അടുത്ത് വിഷ്ണുവും കുടുംബവും താമസിക്കാൻ വന്നത്..
അടുത്ത അമ്പലത്തിലെ പുതിയ പൂജാരിയുടെ മകൻ.
തന്റെ അതെ പ്രായം...  അവർ ഒരു സ്കൂളിൽ ഒന്നിച്ചായിരുന്നു പഠിച്ചത്..
സൌഹൃദങ്ങൾ എപ്പോഴോ പ്രണയത്തിലേക്ക് വഴിമാറി..
പിന്നെ വർഷങ്ങൾ നീണ്ട പ്രണയ വഴികൾ ആയിരുന്നു...
പക്ഷെ ഇരുവരും ചേർന്ന് കണ്ട സ്വപ്‌നങ്ങൾ അവസാനിച്ചത്‌ അഖിലയുടെ കോളേജ് ജീവിത കാലത്താണ്..
വിഷ്ണു  ഒരു  ഇടത്തരം കുടുംബത്തിന്റെ സന്തതി ആയതു..  അവരുടെ പ്രണയത്തിൽവിള്ളൽ വീഴ്ത്തി..
ആ ഒരു കാരണമായിരുന്നു...
അഖിലയുടെ ആർഭാട ജീവിതം അവരുടെ പ്രണയത്തെ തകർത്തെറിഞ്ഞു..



പിന്നീട് വിഷ്ണുവും കുടുംബവും മറ്റെങ്ങോട്ടോ സ്ഥലം മാറിപ്പോയി ..
അതിനു ശേഷമാണ് ഈ ഗുൽഫ്കാരന്റെ ആലോചന വന്നതും.. അഖിലവിവാഹിതയായതും..
3 വർഷം അരുണിന്റെ കൂടെ ദുബായിയിൽ ആയിരുന്നു.. പിന്നെയാണ് നാട്ടിലോട്ടുമടങ്ങിയത്.
വർഷങ്ങളുടെ ഓർമ്മകൾ മിനിട്ടുകളായി അഖിലയുടെ മനസ്സിലൂടെ കടന്നു പോയി.
പിന്നീട് വിഷ്ണുവിന്റെ വിവരങ്ങൾ ഒന്നും തൻ അറിഞ്ഞിരുന്നില്ല. അറിയാൻ ശ്രമിച്ചില്ല എന്നതാണ് സത്യം..
പക്ഷെ അവൻ ഇത്ര വല്യ സ്ഥാപനത്തിന്റെ ഉടമയാകുമെന്നു  സ്വപ്നം പോലും കണ്ടില്ല.
നേരം ഏറെ വൈകിയാണ് അഖില ഉറങ്ങാൻ കിടന്നത്. പഴയ കാലത്തിന്റെ നൊമ്പരപ്പെടുത്തുന്ന ഓർമ്മകൾ അവളുടെ മനസ്സിന്റെ ഉൾക്കോണിൽ  നനുത്ത വേദനയായി മാറി.
രാവിലെ തന്നെ അഖില ഓഫീസിൽ പോകാനുള്ള ഒരുക്കങ്ങൾ തുടങ്ങി...
ഏതു കളർ ഡ്രെസ്സ്  ഇപ്പോൾ ഇടുക.. തനിക്കിഷ്ട്ടം മോഡേൻ ഡ്രെസ്സ്കളാ പക്ഷെ ഓഫീസിൽ...!
അഖിലയ്ക്ക് ഏറ്റവും നന്നായി ചേരുന്നത് നീല കളർ ഡ്രെസ്സ്കളാ   ...വിഷ്ണു  പണ്ട്പറഞ്ഞിട്ടുള്ള വാക്കുകൾ അവളുടെ മനസ്സിലൂടെ മിന്നി മറഞ്ഞു..
ഡ്രസ്സ്‌ ചെയ്തു കാറിന്റെ കീയുമെടുത്തു അഖില പുറത്തിറങ്ങി...
മോളെ ഇന്ന് രാമേട്ടൻ കൊണ്ടാക്കും.  ഇന്നാദ്യ ദിവസമല്ലേ ഒറ്റയ്ക്ക് പോണ്ടാ. അഖിലയുടെഅച്ഛൻ പറഞ്ഞു...
രാമേട്ടൻ അവിടത്തെ ഡ്രൈവർ ആണ്.. വർഷങ്ങളായി ചന്ദ്രോത് തറവാടിൽഉണ്ട്.. കുടുംബത്തിലെ ഒരംഗം പോലെ തന്നെയാണ് രാമേട്ടൻ.

ഓക്കേ എങ്കിൽ ഇന്ന് രാമെട്ടനോപ്പം പോകാം.
അവർ യാത്രയായി...
ടെക്നോ പാർക്കിൽ ഏതു കമ്പനിയാ മോളെ ...
ഗെയിം വേൾഡ് എന്നാ പേര് ചന്ദ്രേട്ടാ ..ചന്ദ്രേട്ടന്റെ ചോദ്യത്തിന് അഖില മറുപടിപറഞ്ഞു...
വിഷ്ണു അല്ലെ കമ്പനിയുടെ ഡയറക്ടർ .. എനിക്കറിയാം ഇവിടെനിന്നും പോയെങ്കിലും ഇടയ്ക്കൊക്കെ അവന്റെ കത്തെനിക്ക് വരാറുണ്ടായിരുന്നു.. നിങ്ങൾക്കെല്ലാ പേർക്കുംഅവനോടു വെറുപ്പായിരുന്നല്ലോ, അതാ ഞാൻ ഇതുവരെ ഒന്നും പറയാതിരുന്നത്....എന്തായാലും സാരമില്ല ..എല്ലാം മറക്കുകഅത്ര തന്നെ..
ഒരു ദീർഘ നിശ്വാസതോട് കൂടി രാമേട്ടൻ പറഞ്ഞു നിർത്തി.
സാരമില്ല രാമേട്ടാ .. അതെല്ലാം ഒരു പഴങ്കഥയായി ഇരുളിൽ ഇപ്പോഴേ മറഞ്ഞു കഴിഞ്ഞു.
ഒഴുക്കൻ മട്ടിൽ അഖില പറഞ്ഞൊഴിഞ്ഞു...
രാമേട്ടൻ ടെക്നോ പാർക്കിനു മുന്നില് കാർ നിർത്തി...
മോള് ഇറങ്ങുന്നതിനു ഒരു പതിനഞ്ചു മിനിട്ടിനു മുൻപേ വിളിച്ചാൽ മതി  ഞാൻഎത്തും... അതും പറഞ്ഞു അയാൾ മടങ്ങി.
ഓഫീസിലേക്ക് കയറുമ്പോൾ അഖില ചിന്തിച്ചത് വിഷ്ണുവിനെ ക്കുറിച്ചായിരുന്നു.
വിഷ്ണുവിന്റെ കല്യാണം കഴിഞ്ഞു കാണുമോ...
അഖില ഡ്യൂട്ടിയിൽ ജോയിൻ ചെയ്തു.. എല്ലാവരെയും പരിചയപ്പെട്ടു.
എന്നാൽ മണി 10 കഴിഞ്ഞിട്ടും വിഷ്ണു ഓഫീസിൽ എത്തിയില്ല.
പെട്ടന്നാണ് ഓഫീസിൽ ആ വാർത്ത എല്ലാവരിലും ഞെട്ടലുണ്ടാക്കിയത്....

(തുടരും)

അശ്വതി മോഹൻ
തോന്നയ്ക്കൽ

ഒന്നാം ഭാഗം 

Sunday, August 18, 2013

Sunday, August 18, 2013 1

മനുഷ്യനത്രേ...

മനുഷ്യനത്രേ ....             



കൂടപ്പിറപ്പിന്‍റെ മാനവും ജീവനും

കാര്‍ന്നുതിന്നാത്മ നിര്‍വൃതിയടയുവോന്‍


ആദര്‍ശ വാണിജ്യ കമ്പോളം പിടിക്കുവാ-

നന്യന്‍റെ ചുടു നിണം ധാര കോരുന്നവന്‍


രക്ത സാക്ഷിത്വ മേന്മ  പറഞ്ഞെത്ര -

കെട്ടുതാലികള്‍ പൊട്ടിച്ചെറിഞ്ഞവന്‍


 പച്ച മാംസത്തിലുരുക്കിന്‍ കഠാരകള്‍

കുത്തിയാഴ്ത്താനറപ്പു തോന്നാത്തവന്‍


നോട്ടുകെട്ടുകള്‍ക്കടിമയായ്‌ തീര്‍ന്നവന്‍

സ്വാര്‍ത്ഥ ചിന്തയില്‍ മുങ്ങിക്കുളിച്ചവന്‍


അന്യന്‍റെ കണ്ണുനീര്‍ കാണാതെ പുത്തന്‍

കൊലക്കത്തി രാകി മൂര്‍ച്ച കൂട്ടുന്നവന്‍


തെരുവില്‍ കാമ വെറിയോടെ പ്രാകൃത

നരഭോജിയായിപ്പരിണമിക്കുന്നവന്‍


രക്തബന്ധങ്ങളെ കൂട്ടിക്കൊടുക്കുവാ-

നിത്തിരിക്കൂടി ലജ്ജ തോന്നാത്തവന്‍


വര്‍ണ്ണ ഭേദങ്ങള്‍ ചൊല്ലിക്കലഹിച്ചു

ഭിന്ന രാഷ്ട്രങ്ങള്‍ കെട്ടിപ്പടുത്തവന്‍


ദൈവനാമത്തില്‍ തോക്കിന്‍ കുഴലുമായ്

ലോകനാശം കിനാവ് കാണുന്നവന്‍


വെട്ടിപ്പിടിക്കുവാനാര്‍ത്തി പൂണ്ടെത്രയോ

ദുഷ്ടത്തരങ്ങള്‍ ചെയ്തു കൂട്ടുന്നവന്‍


അധികാര ഗര്‍വ്വിലിതര ശബ്ദങ്ങളെ -

യില്ലായ്മ ചെയ്യുവാന്‍ വെമ്പല്‍ കൊള്ളുന്നവന്‍


അഴിമതിക്കറവീണ കനഹസിംഹാസന-

മിളകാതിരിക്കുവാനാധിപൂണ്ടലയുവോന്‍


നേരിന്‍റെനെറുകയില്‍ മുള്ളാണി വയ്ക്കുവാന്‍

ചുങ്കം കൊടുത്താളു കൂട്ടുന്നവന്‍


മോഹഭംഗങ്ങള്‍ വൃദ്ധാലയം പൂകവേ

ബലിച്ചോറുരുളയില്‍ മേനി കാട്ടുന്നവന്‍


കണ്ണടച്ചെല്ലാമിരുട്ടാക്കി മാറ്റി നാ-

മിനിയെത്ര ദൂരമീ യാത്ര തുടരണം?.


ഉണരട്ടെ ധര്‍മ്മബോധമൊരു വിപ്ലവാഗ്നിയായ്‌-

എരിഞ്ഞടങ്ങട്ടെ തിന്മയും തീവ്രവാദങ്ങളും.

രാധാകൃഷ്ണൻ കൊല്ലങ്കോട് 
ബ്ലോഗ്‌ : http://kanyakumarimalayali.blogspot.ae

Wednesday, August 14, 2013

Wednesday, August 14, 2013 3

മനസ്സ്


മനസ്സ് , ഒരാകാശം!
അറ്റമേതെന്നറിയാത്ത .
അനന്തവേഗങ്ങള്‍ ഒളിപ്പിച്ച
അപ്രമേയ വിഹായസ്സ്.

ഇടയ്ക്കു കറുത്തും .തെളിഞ്ഞും
വര്‍ണങ്ങളില്‍ വിചിത്രമായ്
ജ്വലിച്ചും ജ്വലിപ്പിച്ചും
വിങ്ങിവിങ്ങി വിമ്മിട്ടമായ്
ഇടയ്ക്കു ചാറിതെളിഞ്ഞും
ഇടിമിന്നലായ് പൊട്ടിത്തെറിച്ചും
ചുറ്റുമുള്ളവയെരിച്ചും,
കൊള്ളിമീനാല്‍ മുറിഞ്ഞും
ആര്‍ത്തലച്ചു പെയ്തൊഴിഞ്ഞും
പിടിതരാതെ പമ്മിക്കളിച്ചും
പതിവായ്‌ പലതുമൊളിച്ചും
പലകുറി താരങ്ങള്‍ മറഞ്ഞും
പിന്നെ ഉണര്‍ന്നും ജ്വലിച്ചും
ഇടയ്ക്കു വെറും തരിശു മണ്ണുപോല്‍
പിന്നെ,മഴയില്‍ നനഞ്ഞു കുതിര്‍ന്നും
ബീജമേതും നാമ്പെടുക്കും വിധം
മേനി ,ഭുമിതാനായ് ചമഞ്ഞും
അറിയാത്താഴങ്ങളില്‍ ലസിച്ചും

ഒച്ചിനെപ്പോലിഴഞ്ഞും
ഒച്ചയില്ലാതെ കിടന്നും
അറിയാതെ ചലിച്ചും ,പിന്നെ
കുതിരശക്തിയില്‍ കുതിച്ചും

ഭോഗിയായ് രമിച്ചും ,പിന്നെ
ത്യാഗിയായ്, ഇടയ്ക്കു യോഗിയായ്
രോഗിയെപ്പോല്‍ കിതച്ചും ,കാറ്റില്‍     
ചേതന ചിതറിത്തെറിച്ചും

മുറിഞ്ഞു ചോരവാര്‍ന്നോലിച്ചും
കൊഞ്ചുപോല്‍ ചുരുങ്ങിവിങ്ങിയും
നിറങ്ങളഴിഞ്ഞോരീ വാനിനെ
വാക്കിനാല്‍ വരയ്ക്കുവതെങ്ങനെ ?


ഹരിപ്പാട്  ഗീതാകുമാരി 

ബ്ലോഗ്‌ : http://geethakumari.blogspot.in/

Tuesday, August 06, 2013

Tuesday, August 06, 2013 0

നെയ്യാര്‍ വിതുമ്പുന്നു

അയലത്തെ പാടങ്ങള്‍ മണ്മറഞ്ഞിടവേ

ശാപ മോക്ഷത്തിനായ് പ്രകൃതി കേണീടവേ
കര്‍മ്മ പഥത്തിലെ വിഘ്നങ്ങളോര്‍ത്തിതാ-
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

സഹ്യസാനുക്കളില്‍ നൃത്തമാടുമ്പോഴും
സമതല ഭൂവിനെ തഴുകിയുണര്‍ത്തുമ്പോഴും
ആഴിയിലാത്മാവലിഞ്ഞു ചേരുമ്പോഴും
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ഭാഷകള്‍ കൊണ്ടന്നു മണ്ണു പകുത്തവ-
രൂറ്റത്തോടക്കഥ പാടി നടക്കവേ
ശ്രീവാഴുംകോടിന്‍റെ 'ശ്രീ'യായ് വിളങ്ങിയോള്‍
ദുരിതത്തിനിന്നൊരു മൂക സാക്ഷി മാത്രം

കൈവഴികള്‍ ബന്ധിച്ചധികാര വര്‍ഗ്ഗം
മണ്ണിന്‍റെ ശാപമവള്‍ക്കു ചാര്‍ത്തി.
ചരിത്ര സത്യങ്ങള്‍ നുരഞ്ഞു പതയുമ്പോള്‍
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

വാഞ്ചിനാഥനെ ഗര്‍ഭം ചുമന്നോ-
രമ്മച്ചി പ്ലാവിന്റെയുറ്റ തോഴി
ദേവദേവനെ പൂജിച്ചു സാക്ഷാല്‍ ഗുരുദേവന്‍
നവ വിപ്ലവം തീര്‍ത്തും നിന്റെ മണ്ണില്‍

രാജരഥവീഥികളില്‍ പുളകം വിതറിയോള്‍
അഗസ്ത്യകൂടത്തിനെ കുളിരണിയിച്ചവള്‍
അറബിക്കടലിന്‍റെ പ്രേയസി; വാഹിനി,
വശ്യ സുന്ദരി നെയ്യാര്‍ വിതുമ്പുന്നു...

ആയിരം മേനി വിളഞ്ഞ മണ്ണിന്നു
ദാഹ ജലത്തിനായ് കാത്തുനില്‍ക്കേ
അതിരുകള്‍ കെട്ടി തീര്‍ത്ത വിദ്വേഷങ്ങള്‍
പല്ലിളിക്കുന്നിതാ നമ്മെ നോക്കി.

ആയിരം ഭഗീരഥന്‍മാര്‍ പുനര്‍ജനിച്ചീടട്ടെ
കരിനിയമങ്ങളെക്കാറ്റില്‍ പറത്തി-
മണ്ണിന്‍റെ ദാഹം ശമിപ്പിക്കുവാന്‍
അവനിയില്‍  ഹരിതക കാന്തി വളര്‍ത്തുവാന്‍..

രാധാകൃഷ്ണൻ കൊല്ലങ്കോട് 
Radhakrishnan Kollemcode
Email : r.krishnan.email@gmail.com


Sunday, August 04, 2013

Sunday, August 04, 2013 2

അജ്ഞാത ജഡങ്ങൾ

അബുദാബി കോര്‍നേഷിലെ ക്ലോക്ക് ടവറും കടന്ന് മെല്ലെ റൂമിലേക്ക്‌ നടക്കുമ്പോഴാണ് ഞാന്‍ അയാളെ കണ്ടത്. തനിക്കെതിരെ ധൃതിയില്‍ വന്ന് ടാക്സി കയറി സ്ഥലം വിട്ട അയാളെ ഞാന്‍ ‍ശരിക്കും കണ്ടു .  ടാക്സി കണ്മുന്നില്‍ നിന്ന് മറഞ്ഞിട്ടും തുടര്‍ന്നു നടക്കാനോ ചിന്തയില്‍ നിന്നുണരാനോ എനിക്കായില്ല,  അതേരൂപവും  ഭാവവും  അത് ബാബു വല്ലായെന്ന് കരുതുവാനും എനിക്കായില്ല.  

തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും എന്‍റെ കണ്ണുകള്‍ ‍അയാളെ തിരഞ്ഞു, ഒരിടത്തും പിന്നീട് അയാളെ കണ്ടത്താനായില്ല.   ഉറക്കം നഷ്ട്ടപെട്ട രാത്രികളിലെ എന്‍റെ ദിവസങ്ങള്‍ ബാബുവിന്‍റെ ഓര്‍മ്മകളില്‍ അവന്‍ തീര്‍ത്ത സായാഹ്ന സന്ധ്യകളില്‍ ജീവിത യാഥാര്‍ത്യത്തിന്‍റെ നേരുറങ്ങും കഥകളില്‍. സ്വയം കഥാപാത്ര മാവുക യായിരുന്നു. ബാബുഭായി...

ഓര്‍മ്മ കളുണര്‍ത്തിയ മനസ്സുമായി തിരിഞ്ഞും മറിഞ്ഞും കിടക്കുമ്പോഴും എവിടെയൊക്കയോ അലയുകയായിരുന്നു മനസ്സ് ....  ജീവിത യാത്രക്കിടയില്‍ എപ്പോഴോ വീണ്‌കിട്ടിയ ഒരു സൌഹൃദം....   വേദനകള്‍ തീര്‍ത്തു കടന്നു പോയ ബാബു എന്ന സുഹൃത്തിനെ കുറിച്ചുള്ള ഓര്‍മ്മകള്‍ ഇന്നും മനസ്സില്‍ ‍പച്ച പിടിച്ചിരിക്കുന്നത്  കൊണ്ടല്ലേ അയാളെ കണ്ടപ്പോള്‍ ബാബുവിനെ പ്പോലെ തോന്നിയത് .  ചലനശേഷി പോലും നഷ്ട്ടമായി .......  കാലങ്ങള്‍ എത്രകഴിഞ്ഞു !   ഒരു പക്ഷെ ഞാന്‍ കണ്ടത് ബാബുവിന്‍റെ ഏതങ്കിലുംഒരു സഹോദരനായിരിക്കുമോ ...?

പക്ഷെ അവന്‍ പറഞ്ഞ കഥകളില്‍ ഒന്നും അങ്ങിനെ ഒരു  സഹോദരനില്ലല്ലോ.. ഇതൊരുപക്ഷേ അതിനു ശേഷം അമ്മയിലോ അച്ഛനിലോ മറ്റൊരു ഇണയില്‍ ജനിച്ച മകന്‍ ....!  അച്ഛന്‍ ഒരു ഗള്‍ഫു കാരനാണ്എന്നവന്‍ പറഞ്ഞിരുന്നു.  അസ്വസ്ഥ മായ മനസ്സില്‍ വീണ്ടുംപഴയചിത്രങ്ങള്‍ തെളിഞ്ഞുവരുന്നു......


മറ്റുള്ള വരില്‍ നിന്നുള്ള അറിവ്മാത്രം കൈമുതലായാണ് ഞാനുംഒരു തോഴിലന്യേഷകനായി ബോംബെയില്‍ എത്തിയത്. എന്‍റെ അറിവിനും അപ്പുറമാണ് മഹാനഗരം എന്ന് മനസ്സിലാക്കാന്‍ ദിവസങ്ങള്‍ കൊണ്ട് കഴിഞ്ഞു. പഴയൊരു  സുഹൃത്തിന്‍റെ അഡ്രസ്സിലാണ് എത്തിയതെങ്കിലും  കണ്ടെത്താനായില്ല.  ബിസ്ത്തി മുഹല്ലയില്‍ ചേറ്റുവ മഹല്ലം വക റുമില്‍ താമസിക്കാനൊരു  ഇടംകിട്ടി,, അബ്ദുള്‍ റഹിമാന്‍ ബാബാ ദര്‍ഗയുടെ അടുത്ത് സംസം ലോഡ്ജിനു താഴെയുള്ള  ചായക്കടയില്‍ എനിക്കൊരു ജോലിയുംകിട്ടി - ബാര്‍ വേല..., അവിടെവെച്ചാണ് ഞാന്‍ ബാബുവിനെ ആദ്യമായി കാണുന്നത്, അവിടെ ചായ മാസ്റ്ററായിരുന്നുബാബു. 

ചുരുണ്ട മുടിയും ചുവന്നു തുടുത്ത കണ്ണും ഉയരം അത്രയില്ലാത്ത.... അയാളൊരു മലയാളിയാണെന്ന്   മനസ്സിലാക്കാന്‍ ദിവസങ്ങള്‍ വേണ്ടിവന്നു,, മലയാളത്തില്‍ അയാള്‍ ആരോടും സംസാരിക്കുന്നത് കേള്‍ക്കാറില്ല,, ഭാഷയും ദേശവും അറിയാത്ത എന്‍റെ ദിവസങ്ങള്‍ കഷ്ട്ടപാടിന്‍റെതായിരുന്നു, എങ്കിലും ഞാന്‍ പിടിച്ചുനിന്നു,, ദിവസങ്ങള്‍ കഴിയുംതോറും പുതിയ ജീവിത സാഹചര്യവുമായി അടുക്കുകയായിരുന്നു,

 ഞാനും ആ ഗല്ലിയുടെ ഒരു ഭാഗമായി മാറി.   രാവും പകലും തുറന്നു പ്രവര്‍ ത്തിച്ചിരുന്ന ആ കടയുടെ മുതലാളി കാസര്‍കോട്ടുകാരന്‍  ഹസ്സന്‍ച്ച.

 ബാബു അതികമാരോടും സംസാരിക്യാറില്ല അതുകൊണ്ട് ഞാനുംഅതികമൊന്നും അടുത്തില്ല,, ഗള്‍ഫ് അന്യെഷകരുടെയും അതുമായി ബെന്ത പെട്ടവരുടേയും ഫറുദീസയായിരുന്നു  ബിസ്ത്തിമുഹല്ല,, എവിടെനോക്കിയാലും  മലയാളി കൂട്ടങ്ങള്‍ ബാബു ചായ ഉണ്ടാക്കാന്‍ മാസ്റ്റര്‍ തന്നെയായിരുന്നു,, പുറം ഗല്ലികളില്‍ നിന്നുപോലും ബാബുവിന്‍റെ ചായ കുടിക്കാൻ ആളുകളെത്തി.. അതു കൊണ്ട്തെന്നെ ബാബുവിനോട് ഒരു പ്രത്യേക താല്‍ പര്യവും ഹസ്സന്‍ച്ചാക്ക് ഉണ്ടായിരുന്നു,

ഞാനും മഹാനഗരത്തിന്‍റെ കറുത്ത മുഖങ്ങള്‍ കണ്ടുതുടങ്ങി.  ഒരു ചാണ്‍  വയറിനുവേണ്ടി മനുഷ്യര്‍ കാട്ടികൂട്ടുന്ന കോപ്രാട്ടികള്‍ , മനുഷ്യത്തം തൊട്ടു തീണ്ടിയിട്ടില്ലാത്ത ദാദമാരുടെ കിങ്കരന്‍ മാര്‍  ഓരോഗല്ലിയുടെയും  ഭരണം ഏറ്റെടുത്തിരിക്കുന്നു,, കമ്മീഷന്‍ വ്യവസ്ത്തയിലായിരുന്നു എന്‍റെ ജോലി, മഹാ നഗരത്തെ കുറിച്ച് മനപാഠമാക്കിയ ഹസ്സന്‍ച്ച കച്ചവടത്തില്‍ ആഗ്രകണ്യനായിരുന്നു, അതുകൊണ്ട് തന്നെ ജോലികാര്‍ ‍കെല്ലാം കൂലി നിശ്ചയിക്കുകയും കൊടുക്കുകയും  ചെയ്തിരുന്നു,, ദിവസങ്ങള്‍ കഴിയും തോറും ബാബു ഞാനുമായി അടുത്തു തുടങ്ങി.. അപ്പൊള്‍ ‍എനിക്ക് ഒരുകാര്യം മനസ്സിലായി. ബാബു മയക്കുമരുന്നിന് അടിമയാണെന്ന്,, അതിലെനിക്ക്‌നീരസംഉണ്ടായിരുന്നു,,

എങ്കിലും ഞാനത് പ്രകടിപ്പിച്ചില്ല,  മഹാനഗരത്തില്‍ ഇതൊന്നും ഒരു പുതുമയല്ല എന്ന എന്‍റെ തിരിച്ചറിവ്.. ഒഴിവുവേളകളില്‍ എന്നോട് സംസാരിക്കാനും അടുത്തിടപെടാനും  തുടങ്ങിയപ്പോള്‍ ഞാന്‍ ബാബു മായി കൂടുതല്‍ അടുത്തു,, ബോംബെയെ കുറിച്ചു സംസാരിക്കുമ്പോള്‍ അവന്‍ വാചാലനാകുന്നതും ഞാനറിഞ്ഞു. അതെനിക്ക് ഇഷ്ട്ടവുമായിരുന്നു.. ജോലികഴിഞ്ഞ സമയങ്ങളില്‍  ഞങ്ങള്‍ പുറത്തു കറങ്ങാനും തുടങ്ങി. അതിലുടെ ബോംബയെ കുറിച്ച് ഞാന്‍ കൂടുതല്‍ അറിയുകയായിരുന്നു.. ചോപ്പാട്ടി ബീച്ചിലാണ് ഞങ്ങള്‍ ഏറെയുംപോകാറ്. ബീച്ചില്‍ ഒഴിഞൊരുകോണില്‍ നീലകടലും നോക്കിയിരിക്കുബോള്‍ ബാബു പലതിനെ കുറിച്ചുംസംസാരിക്കും. പക്ഷെ നാടിനെകുറിച്ചോ വീടിനെ കുറിച്ചോ ഒന്നുംസംസാരിക്കാൻ ഇഷ്ട്ടപെടാറില്ല.  എന്നോടുംഅതേ കുറിച്ചൊന്നും ചോദിക്കാറും ഇല്ല.. ഞാനെന്തെങ്കിലും ചോദിച്ചാല്‍  ഇഷ്ട്ടമല്ലാത്ത മൗന മായിരിക്കുംമറുപടി. വിരലിനിടയിലെ  ലഹരിആഞ്ഞു വലിക്കുംബോള്‍ ആമുഖം കൂടുതല്‍ മൗന മാകുന്നതും കണ്ണുകള്‍ അടയുന്നതുമൊക്കെ ഞാന്‍ ശ്രദ്ധിച്ചിരുന്നു.. ഒരിക്കൽ  ബാബുവിന്‍റെ താമസ സ്ഥലത്തേക്ക് എന്നേയും  കൊണ്ടുപോയി. അത്തരം  ഒരിടം ഞാന്‍ ആദ്യമായി കാണുകയായിരുന്നു.  ആ തെരുവിലേക്ക് കടന്നപ്പോള്‍ തന്നെ ബാബു മറ്റൊരാളായിമാറി.

ഞാന്‍ അതിശയത്തോടെയാണ് എല്ലാം നോക്കികണ്ടത്.  ഗ്രാന്‍ റോട്ടിലെ ഫിലൌസ് എന്നചുവന്ന തെരു വായിരുന്നുഅത്.  ബാബു ഭായ് ആള്‍ കൂട്ടത്തിനിടയിലുടെ മുന്നോട്ട് നടക്കുബോള്‍ ഒരു റൌഡിയുടെ ഭാവമായിരുന്നു അവന്‌. ... .....  ആ തെരുവിന്‍റെ മക്കള്‍ മുഴുവനും അവന്‍റെ ബന്ധുക്കളാണ്   എന്ന് എനിക്ക്  തോന്നി . നടത്തത്തിനിടയില്‍  എന്നോട് പറഞ്ഞു  അബ്ദു. നീ ചോതിക്കാറില്ലേ എന്നെക്കുറിച്ച് . നാടിനെ   കുറിച്ച്. ഇതാണ് എന്‍റെ നാടും  വീടുമൊക്കെ. ഇവിടെ എനികെല്ലാമുണ്ട്. വന്ന കണക്കൊന്നും അറിയില്ല. പ്പിന്നേയും  എന്തൊക്കൊയോ പറയുന്നുണ്ടായിരുന്നു അവന്‍. . ..

ജനത്തിനിടയിലൂടെ ബാബുവിന്‍റെ ഒപ്പമെത്താന്‍ ഞാന്‍ പാടുപെട്ടു.  അതിനിടയില്‍ ഒരു കുട്ടി ഓടിവന്ന് ബാബുവിന്‍റെ കൈതണ്ടയില്‍ തൂങ്ങികിടന്നു. ഹസ്സന്‍ ച്ചാടെ  ടീസ്റ്റാളിലെ ടീമാസ്റ്റ്ര്‍ ബാബുതെന്നെയാണോ ഇത്. ബാബുവിന്‍റെ  മറ്റെരു മുഖം കാണുകയായിരുന്നു  ഞാന്‍.. ജീവിക്യാനുള്ള മനുഷ്യന്‍റെ     ആര്‍ത്തി പലരൂപത്തിലും ഭാവത്തിലും ഞാനാത്തെരുവില്‍ കണ്ടു .. ബാബു മദ്യ പിച്ച്  ഒരിക്യാലും ഞാന്‍ കണ്ടിട്ടില്ല. മാത്രമല്ല അവന്‍റെ ദു:സ്വഭാവങ്ങളില്‍ ഒരിക്ക്യലും എന്നെ ഒരുപങ്കാളി ആക്കിയിട്ടും ഇല്ല.. ഈ തെരുവില്‍ ഇത്ര ജനപ്രീതി കിട്ടണമെങ്കില്‍ ഇവന്‍ ആരാണ്.. എന്‍റെ അന്യെഷണം അഞ്ജതയില്‍ കുരുങ്ങികിടന്നു.. അവന്‍റെ നാടോ വീടോ ആര്‍ക്കുമറിയില്ല. അവന്‍റെ നാവില്‍ നിന്ന് അതൊരിക്യലും അറിയില്ലാന്ന് ഞാന്‍ ഉറച്ച് വിശ്വസിച്ചു...

 ഒരിക്യല്‍ ഹസ്സന്‍ച്ച ച്ചോതിച്ചു ഇജ്ജും ആ ബാബുന്‍റെപ്പം കൂടിലേ ? ഇന്‍ക്കും നാടും ബീടും ഒന്നുമില്ലേ പുള്ളേ..???  ഒന്നും പറയാനില്ലാതെ നിസ്സഹായതയിൽ   മുഖം കുനിക്കാനെ എനിക്കായുള്ളൂ... ബോംബേലും മദിരാശിയിലും ഒക്കെപോയിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തിരിച്ച് വരാത്തവരെ കുറിച്ച് കേട്ടിട്ടുണ്ട്.. ബാബു അത്തരത്തില്‍ നാടും വീടും ഉപേക്ഷിച്ച്. മനം മടുപ്പിക്കുന്ന സുഖ സൗകര്യങ്ങളില്‍ മനം മയങ്ങി നില്‍ക്കുന്ന ഒരാളായിരിക്കുമോ..? പക്ഷെ ബാബുവിന്‍റെ മനസ്സ് അസ്വസ്ത്ത മാണെന്ന്  ആമുഖംവായിച്ചു ഞാന്‍ മനസ്സിലാക്കിയിട്ടുണ്ട്..

ഒരുദിവസം ബാബുവിനെ അന്യേഷിച്ചു ഞാനവന്‍റെ സങ്കേത ത്തില്‍ ചെന്നു.. റൂമെന്ന് പറയുനാവില്ല. ഇടുങ്ങിയ ഒരു ഇരുട്ടറ പോലെ തോന്നിച്ചു.. എന്നെ കണ്ടപ്പോള്‍ അവനില്‍ യാതൊരു ഭാവമാറ്റവും കണ്ടില്ല.. അര്‍ദ്ധ നഗ്നനരായ നാല് സ്ത്രീകള്‍ അവന്‍റെ ചുറ്റിലും ഇരിക്കുന്നു. എല്ലാവരുടെകയ്യിലും എരിയുന്ന സിഗരറ്റ് മനം മടുപ്പിക്കുന്ന ലഹരിയുടെഗന്ധം പരിസരമാകെ നിറഞ്ഞുനിന്നിരുന്നു.. ഒരു ഇട വഴിക്ക് അഭിമുഖ  മായിട്ടായിരുന്നു റൂമുകള്‍  പലരും എന്നെ തള്ളിമാറ്റി വരികയും പോകുകയുംചെയ്തു.. റൂമില്‍ കയറാതെ ബാബുവിനെ തുറിച്ചുനോക്കികൊണ്ട്‌ ഞാന്‍ ന്നിന്നു. ചുണ്ടില്‍ എരിയുന്ന സിഗരറ്റുമായി ഒരുസ്ത്രീ അവന്‍റെ മടിയിലേക്ക്‌ കുഴഞ്ഞുവീണു.. അവന്‍ മറ്റേതോ ലോകത്താണെന്ന്തോന്നി...

പെട്ടന്നാണ് അവനുണര്‍ന്നത്. മടിയില്‍ തളര്‍ന്നു കിടക്കുന്ന സ്ത്രീയെത്തള്ളി മാറ്റികൊണ്ട് എന്‍റെ നേരെവന്ന് ആരോടോ എന്നപോലെ കൈചൂണ്ടികൊണ്ട് ഉച്ചത്തില്‍ ...? ഇവരില്‍ ഒരാളായിരുന്നു  എന്‍റെ അമ്മ അതു കൊണ്ടാണല്ലോ എന്നെ...വാക്കുകള്‍ മുഴുവനാക്കുംമുബേ അവന്‍ പൊട്ടിച്ചിരിച്ചു.  ചിരിയുടെ അലയടി ജീര്‍ണ്ണിച്ച ചുവരുകള്‍ക്കുള്ളില്‍ മുഴങ്ങി.. പരിസരംമറന്ന് ഞാന്‍ ഉച്ചത്തില്‍ വിളിച്ചു ബാബൂ...? മയക്കത്തില്‍ നിന്നുണര്‍ന്ന അവന്‍ എന്‍റെ നേരെ കൈകൊണ്ട് ആങ്ങ്യംകാട്ടിയിട്ട്    പറഞ്ഞു അബ്ദൂ നീപോ...?

തിരിച്ച് ന്നടക്കാനോരുംങ്ങുംബോഴാണ്   ഞാന്‍ കണ്ടത് .. അഴുക്ക് പുരണ്ട ത്തുണി കൊണ്ട് മറച്ച വാതിലുകള്‍ മറനീക്കി അനേകം തലകള്‍ പുറത്തേക്ക് നീളുന്നു.. ആ മുഖങ്ങള്‍ ക്കൊന്നും ജീവനുള്ളതായി തോന്നിയില്ല...? കേള്‍ ക്കാന്‍ പാടില്ലാത്തത്   കേട്ട ദു;ഖത്തോടെ. തളര്‍ന്ന് തിരിച്ച്  നടക്കും ബോഴും  ബാബു വിന്‍റെ വാക്കുകള്‍ മനസ്സില്‍ വിങ്ങലുണ്ടാക്കി.. സ്വന്തം മാതാവിനെ വേശ്യ കളുടെ ഗണത്തില്‍ പെടുത്തി വിളിച്ചു പറയുകയോ.... എങ്കില്‍    ആ രോ ചെയ്ത   തെറ്റിന്‍റെ ശാപമായിരിക്കുമോ ഇവന്‍ .... ബാബുവിനെ കുറിച്ചറിയണം പക്ഷെ ആരില്‍ നിന്നാണ് അറിയാന്‍കഴിയുക..

 വര്‍ഷങ്ങളായി അവന്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ മുതലാളിക്കുപോലും അവനെ പറ്റിഅറിയില്ല.. തൊഴിലിനപ്പുറം മറ്റൊരു ബന്ധവും തൊഴിലാളികളോട് ഇച്ചാക്ക് ഉണ്ടായിരുന്നില്ല....പിറ്റേദിവസം ബാബു ജോലിക്ക് വന്നില്ല. ഇച്ച ആ രോടെന്നില്ലാതെ പറയുന്നത് കേട്ടു... ഓന്  പിന്നെയും തുടങ്ങിയോ സൂക്കേട്.... ബാബു രണ്ടും മൂന്നും ദിവസം ജോലിക്ക് വന്നില്ലങ്കിലും ഇച്ച ഒന്നുംപറയില്ല.. ഈ കട തുടങ്ങുന്നകാലം തൊട്ടേ ബാബു ആ ളുടെക്കൂടെ ഉണ്ടത്രേ... ദിവസങ്ങളും മാസങ്ങളും കടന്ന് പോയത്ഞാനറിഞ്ഞതേയില്ല,, എന്‍റെ ജീവിതം അല്‍പ്പാല്‍പ്പം പച്ചപിടിക്യാനും തുടങ്ങിയിരുന്നു.

ബോംബെ നഗരം എനിക്കും വഴങ്ങും എന്നതിരിച്ചറിവ്. എന്നെകൂടുതല്‍ ഊര്‍ജസ്വലനാക്കി... ആയിടെ ബാബു വന്നപ്പോള്‍ കൈയ്യിൽ  ഒരുകെട്ടുണ്ടായിരുന്നു... ചായ കപ്പുപിടിക്യാനും ഗ്ലാസ്കഴുകാനുമൊക്കെ ബുദ്ധി  മുട്ടുന്നത്കണ്ട് ഇച്ച എന്തൊ ക്കെയോ പറഞ്ഞു ശകാരിക്കുന്നുമുണ്ട്‌...എന്താണെന്ന് ചോദിച്ചപോള്‍ ഒന്നുംപറഞ്ഞില്ല വീണ്ടും ചോദിക്കുന്നത് അവന്‌ ഇഷ്ട്ട മല്ലാത്തത്കൊണ്ട് എന്താ പറ്റിയതെന്നറിയാനും കഴിഞ്ഞില്ല..അവന്‍ അങ്ങിനെയാണ് കടയില്‍ വല്ലപ്പോഴും മിണ്ടുന്നത്‌ തന്നെ എന്നോടുമാത്രമാണ്... എങ്കിലും ഞങ്ങളുടെ സൗഹൃദം  തുടര്‍ന്നു... ലഹരി തലക്കു പ്പിടിച്ചാല്‍ അവന്‍ സംസാരികാത്ത വിഷയങ്ങളില്ല... ഒന്നൊഴികെ.???

 ബോംബെയുടെ ഓരോ മുക്കും മൂലയും അവന്‌ മനപ്പാഠമാണ്‌... തെരുവിന്‍റെ മക്കളല്ലാം ഒടുവില്‍ അജ്ഞാത ജഡങ്ങളാണ് എന്നാണ് ബാബുവിന്‍റെ കണ്ടത്തെല്‍... വിധിയാല്‍ വികൃതമാക്കപ്പെട്ട് മറ്റുള്ളവര്‍ക് കളിച്ച്  രസിക്കാൻ  ദൈവംതീര്‍ത്ത കുറെ കളിപ്പാവകള്‍ ... ഇവിടെ അമ്മ ചിലപ്പോള്‍ ഭാര്യയാകും ഭാര്യ ചിലപ്പോള്‍ സഹോദരിയാകും... സഹോദരി പ്രണയിനിയോ മറ്റു പലതുമാകും....? അതുകൊണ്ടാണ് തെരുവിന്‍റെ മുഖത്തിനുചുവപ്പുനിറം......

അവന്‍റെ പരിഹാസ ചിരിയില്‍ പങ്കു ചേരാന്‍എനിക്ക്കഴിയാറില്ല... അവനില്‍ കൂടുല്‍ മാറ്റങ്ങള്‍ ഞാന്‍ കണ്ടു...  സദാ മൌനവും കനംതൂങ്ങിയ കണ്ണുകളും അവന്‍റെ മുഖ ഭാവം തന്നെ മാറ്റിയിരുന്നു.. അന്നൊരു  ഞായറാഴ്ച്ചയായിരുന്നു .. പതിവിലും നേരത്തെയാണ്ബീച്ചിലെത്തിയത് ഒഴിവു ദിനമായത്കൊണ്ട് തിരക്കനുഭവപെട്ടു.    ആളൊഴിഞ്ഞ ഒരു കോണില്‍ തിരകളില്ലാത്ത ശാന്ത മായകടലിലേക്കും നോക്കി ബാബു ഇരുന്നു...

അല്‍പ്പംമാറി ഞാനും... ശിഥില ചിന്തകളായിരുന്നു മനസ്സുനിറയെ... ചുവന്നു തുടുത്ത് പാതിയടഞ്ഞ ബാബുവിന്‍റെ കണ്ണുപോലെ സൂര്യന്‍ കടലിന്‍റെ അടിത്തട്ടിലേക്കിറങ്ങി ഉറക്കമാരംഭിച്ചു... വിരലിലെരിയുന്ന സിഗരറ്റില്‍നിന്നും അവസാന പുക കുടെ അവന്‍ ആഞ്ഞുവലിച്ചു.. ശേഷിച്ചത്    ലക്ഷ്യമില്ലാതെ    എറിഞ്ഞു... അത് എവിടേയോ തട്ടി തീ പ്പൊരി ച്ചി തറി. ഒപ്പംഎന്‍റെ മനസ്സിലും..... പെട്ടന്നാണ് ഒരുവിളി...

അബ്ദു  ..... ഞാന്‍ ചിന്തകളില്‍ നിന്നും ഞെട്ടിയുണര്‍ന്നു.. അവന്‍ സംസാരിക്കാൻന്‍ തുടങ്ങുകയായിരുന്നു... നീ കരുതും പോലെ ഞാന്‍ ബാബുവല്ല...? നീപലപ്പോഴുംച്ചോദി ച്ചിട്ടില്ലേ എന്‍റെ നാടിനെയും വീടിനേയും കുറിച്ചൊക്കെ... അതേ അബ്ദു... ഞാന്‍ ബാബുവല്ല... കാലം എന്നെ ബാബു ആക്കു കയായിരുന്നു....സ്നേഹം എന്താ ണെന്ന് അറിഞ്ഞിട്ടില്ലാത്ത എനിക്ക്. ആ ആരേ യും സ്നേഹിക്യാന്‍ കഴിഞ്ഞിട്ടില്ല.. എനിക്ക് ഒരുമാറ്റം വരുത്തിയത് നീയാണ്.... അവന്‍റെകണ്ണുകള്‍ കൂടുതല്‍ ചുവക്കുന്നതും. വിടരുന്നതും നേരിയ പ്രകാശത്തിലുംഞാന്‍ കണ്ടു...

നീകരുതുംപോലെ ഞാനെന്‍റെ കഥ പറയുകയല്ല..??? അതിനെനിക്കാവില്ല...?  ജീവിതത്തില്‍ ആദ്യമായി മനസ്സ് മറ്റൊരാള്‍ക്ക് കൈമാറുന്ന പോലെ അല്‍പ്പ നേരം അവന്‍ നിശബ്ധനായി... കടപ്പുറത്തെ കോലാഹല ങ്ങളൊന്നും ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ കഴിഞ്ഞില്ല... വിശാലമായ ആ മണല്‍പരപ്പില്‍ ഞാനും ബാബുവും മാത്രമാണെന്ന്   എനിക്ക് തോന്നി. അവന്‍ വീണ്ടുമൊരു സിഗരറ്റിനു തീകൊളുത്തി മെല്ലെ സംസാരം തുടങ്ങി....

ചാവക്കാടിനടുത്ത്‌ ഒരുമനയൂര് ‍എന്ന സ്ഥലത്താണ് ഞാന്‍ ജനിച്ചത്.. അന്ന്   എന്‍റെപേര് മുസ്തഫ എന്നായിരുന്നു.. വാപ്പാക്ക് ഗള്‍ഫിലായിരുന്നു ജോലി.. ഞാനും ഉമ്മയും വാടകവീട്ടിലായിരുന്നു താമസം.. ഹാജിയാരുടെ വലിയ പറംബിലൊരു കോണില്‍ ചെറിയൊരുവീട്...  അവിടെയാണ്ഞാന്‍ വളര്‍ന്നത് എനിക്ക് രണ്ടുവയസ്സ് ഉള്ളപോഴാത്രേ വാപ്പ ഗള്‍ഫില്‍ പോയത്. ഞാന്‍ മൂന്നാംഗ്ലാസില്‍ പഠിക്കുംബോഴും വാപ്പ തിരിച്ചുവന്നിരുന്നില്ല... ഹാജിയാരുടെ വീടായിരുന്നു ഏകആശ്രയം.. ഒരുദിവസം സ്കൂള്‍ വിട്ടുവന്നപ്പോള്‍ ഉമ്മയെ കണ്ടില്ല....
പുറത്തെവിടെയെങ്കിലും പോയിരിക്കും എന്നുകരുതിഞാന്‍ കാത്തിരുന്നു... പക്ഷെ പിന്നീടോരിക്കലും ഉമ്മ തിരിച്ചുവന്നില്ല...?

ആദ്യമായി ബാബുവിന്‍റെ കണ്ണുകള്‍ നിറയുന്നത് നേരിയ പ്രകാശത്തിലും ഞാന്‍കണ്ടു.. തൊണ്ടയില്‍ കുരുങ്ങിയ വാക്കുകള്‍ മുഴുവനാക്കാന്‍ ശ്രമിക്കുന്നതും...

അന്ന്    രാത്രി മുഴുവനും ഞാനൊറ്റക്ക് കഴിച്ചു കൂട്ടി .. വിവരമറി ഞ്ഞെത്തിയ ഹാജിയാര്‍ അവരുടെ വീട്ടിലേക്ക്  എന്നെ കൂട്ടികൊണ്ടുപോയി.. തുടര്‍ന്നുള്ള എല്ലാ ദിവസങ്ങളിലും ഞാന്‍ ഉമ്മയേയും നോക്കി കാത്തിരുന്നു.. ഏറെവൈകിയാണെങ്കിലും ആ സത്യം എനിക്ക്‌    മനസ്സിലായി... വാപ്പയെ പോലെ ഉമ്മയും എന്നെ ഉപേക്ഷിച്ചു പോയിരിക്കുന്നു... തുടര്‍ന്നു പറയാന്‍ കഴിയാതെ ഒരു തേങ്ങലായിരുന്നു പിന്നെഞാന്‍കേട്ടത്....

ബാബു വിന്‍റെ മുഖത്തു നോക്കാന്‍ കരുത്തില്ലാതെ ആശ്വസിപ്പിക്കാൻ വാക്കുകള്‍ കിട്ടാതെ   താഴെനോക്കി മണ്ണില്‍ അവ്യക്ത്ത ചിത്രങ്ങള്‍ വരച്ചു കൊണ്ടിരികുക്കയായിരുന്നു ഞാന്‍ ..തലഉയര്‍ത്തി നോക്കിയപ്പോള്‍ ബാബു അടുത്തില്ല... അംബരപ്പോടെ  ചുറ്റും നോക്കി..  കണ്ണെത്തും ദുരത്തൊന്നും ബാബു വിനെകാണാന്‍ കഴിഞ്ഞില്ല....

ചെറിയ ഒരു പരിചയപെടുത്തല്‍... അതാണ്‌ താന്‍ കേട്ടത് അപ്പോള്‍ കഥ മുഴുവനുംപറഞ്ഞിരു ന്നെങ്കില്‍.....?


തണുത്ത കടല്‍ കാറ്റേറ്റിട്ടും.. ഞാന്‍ വിയര്‍ത്തു.... ശാന്തമായി ഉറങ്ങുന്ന കുഞ്ഞിനെ പോലെ കടല്‍ അങ്ങിനെതെന്നെ കിടന്നു,, തിരയടിക്കുന്ന മനസ്സുമായി പൂഴിമണലില്‍ നിന്നുംഎണിക്യാന്‍ കഴിയാതെ മനസ്സില്‍ പതിയാത്ത ദൂരകാഴ്ച്ച കളിലേക്കും നോക്കി എത്രനേരം അവിടെയിരുന്നു, ബാബു വരും എന്ന പ്രതീക്ഷയില്‍... 

വേരുകളില്ലാതെ വെള്ളവും വളവുംകിട്ടാതെ മുരടിച്ച്  ജീവിതത്തിന്‍റെ പുറം പോക്കിലേക്ക് എറിയപെട്ട്‌.. നോവുകള്‍ മാത്രമറിഞ്ഞു വളര്‍ന്ന ആ മനസ്സ്... ജീവിതയാഥാര്‍ത്ത ത്തിന്‍റെ നീറുന്ന പ്രതീകം,,

സ്വന്തം പേരുപോലും നഷ് ട്ടപെട്ട ഒരാള്‍ ...? ആരെയാണ് കുറ്റപ്പെടുത്തുക... പൊക്കിള്‍ക്കൊടി ബന്ധം മുറിച്ചുമാറ്റി  സ്വന്തം സുഖം തേടിഎങ്ങോപോയ ആ സ്ത്രി പേറ്റു നോവറിഞ്ഞവളാണെങ്കില്‍  താന്‍ നൊന്ത് പ്രസവിച്ച മകനെ ഒരിക്കെലെങ്കിലും ഓര്‍ത്തിരിക്കില്ലേ....?

അവ്യക്ത ചിത്രങ്ങള്‍ പോലെ ചിന്തകളുംമനസ്സില്‍ കുരുങ്ങിക്കിടന്നു..

ബാബുവിനെ മുസ്തഫ എന്നൊന്നുവിളിക്കാൻ  കഴിയാതെപോയത് ആ അവ്യക്തത കൊണ്ടെല്ലേ ,,
ബാബു ജോലിക്കുവന്നിട്ട് രണ്ട്ദിവസമായി,,,ദര്‍ഗ്ഗയില്‍ ഉറൂസിന്‍റെ സമയമായതുകൊണ്ട് കടയില്‍ നല്ല തിരക്കായിരുന്നു...

അതുകൊണ്ട് അവനെ അന്യേഷിച്ചു  പോകാനുംകഴിഞ്ഞില്ല,,  രണ്ടു നാള്‍ രാവും പകലും ജോലി ചൈത   തിന്‍റെ ക്ഷീണം തമിഴ്നാട്ടുകാരന്‍ ശല്‍വത്തിന്‍റെ മുഖത്ത് എഴുതിവെച്ചപോലെ,, ഇന്നുംഅവന്‍ ജോലിക്ക് വന്നില്ലങ്കില്‍  പകരം മറ്റൊരാളെ ജോലിക്ക് നിറുത്താം  എന്ന ഹസ്സന്‍ച്ചാടെഉറപ്പില്‍  സെല്‍വ്വം ജോലി തുടര്‍ ന്നുകൊണ്ടേയിരുന്നു...

ഇച്ചാക്ക് എല്ലാദേഷ്യവും എന്നോടായിരുന്നു,,അത് വാക്കുകളായി പുറത്ത് വരികയും ചെയ്തു,, ഓനെ ഇക്കറിയാ,
ഇജ്ജും ഓന്‍റെപ്പാണേങ്കില് ബക്കംസ്ഥലംവിട്ടോളി... അടുത്ത്     നിന്നുചായകുടിച്ചിരുന്ന ഒരുകിഴവന്‍ ഇച്ച പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ കറപിടിച്ചപല്ലുകള്‍ കാട്ടിഇളിച്ചു...

ഉറൂസിന്‍റെ ഭാഗമായി നടത്തുന്ന  ഘോഷയാത്രയുടെ ആരവം അകലേന്നിന്നും കേള്‍ ക്കാമായിരുന്നു... വൈകീട്ട്‌ പാലുമായിവന്ന ഭയ്യ ഇച്ചാട് എന്തൊക്കെയൊ  പറയുന്നത്കണ്ടുകൊണ്ടാണ്ഞാന്‍ അരികിലേക്ക്   ചെന്നത്..... ബാബു മരിച്ചെന്നും ജെ .ജെ .ആശുപത്രിയില്‍ ഉണ്ടെന്നുമുള്ള വിവരം ഭയ്യ ഇച്ചാട്പറഞ്ഞു.... പക്ഷെ കേട്ടതിന്‍റെ വിഷദാംശ്യങ്ങൾ ചോദിച്ചറിയാനോ ചെയ്തു   കൊണ്ടിരുന്ന ജോലി നിറുത്താനോ ഇച്ച തയ്യാറായില്ല... കടക്ക്   മുന്നിലുടെ വന്ന ഘോഷയാത്രക്കൊപ്പം ഭയ്യ പോകുകയും ചെയ്തു  .....തളര്‍ന്നു നില്‍ക്കുന്ന എന്നെനോക്കി ഇച്ചവിളിച്ചു  ചോദിച്ചു,, അയിന് ഇയ്യെന്തിനാ  ബേജാ റാവുണ്...  ഓന്‍ ഇന്‍റെ ആരാ,,, അയാളുടെ  മനസ്സു പോലെ മുഖവും വികൃത മായിത്തോന്നി എനിക്ക് ,, പൂർത്തീകരിക്കാത്ത  കഥയും പറഞ് മനസ്സ് നോംബര പെടുത്തി പറയാതെ എന്നില്‍ നിന്നും അകന്നത് ഇതിനായിരുന്നോ സുഹൃത്തേ... ആശുപത്രിയുടെ കവാടം കടക്കുബോള്‍ ഒറ്റ പ്രാർത്ഥനയേ ഉണ്ടായിരുന്നുള്ളൂ... താന്‍കേട്ടത് സത്യമാവരുതേയെന്ന്....

പരിചയമുള്ള ആരേയും അവിടെ കണ്ടില്ല,, അവനെ വളര്‍ത്തിയ തെരുവിന്‍റെ മക്കളെയും.... മോര്‍ച്ചറി കണ്ടപ്പോള്‍തന്നെ എന്‍റെ ഹൃദയമിടിപ്പ്   വര്‍ധിച്ചു എങ്ങും മരണത്തിന്‍റെ മണം.....

ഏറെ നേരത്തെ തിരച്ചിലിനൊ ടുവില്‍ ഞാന്‍ കണ്ടു .... തുണി കൊണ്ട് മൂടി കെട്ടിയ ബാബു വിന്‍റെ ചലനമറ്റ ശരീരം...മോര്‍ച്ചറിക്കുള്ളില്‍  അധികനേരംന്നില്‍ ക്കാന്‍ ഞാന്‍ ഭയപെട്ടു.... മറ്റു ശവശരീരങ്ങള്‍ ക്കിടയില്‍  ബാബുവിന്‍റെ  മുഖം ഇനിയും എന്തൊകെയോപറയാന്‍ ഭാക്കി നിൽക്കുന്നപോലെ... ആ മുഖത്ത് നോക്കി എനിക്കെന്തേ ഒന്ന്  പ്പൊട്ടികരയാന്‍ കഴിഞ്ഞില്ല.... മൃതശരീരം ഏറ്റെടുക്കാനോ മറ്റുകര്‍മ്മങ്ങള്‍ നടത്താനോ എനിക്കെന്തേ ആയില്ല...?

ബോംബെയെ കുറിച്ചും മഹാനഗരത്തെ കുറിച്ചും നീപറഞ്ഞുതന്ന അതിശയിപ്പിക്കുന്നകഥകളിലെ....
അജ്ഞാതജഡങ്ങളുടെ കൂട്ടത്തില്‍ പ്രിയസുഹ്രത്തേ....

ഒടുവില്‍ നീയും....

ഇല്ല പാടെമറന്നെന്നു ഞാന്‍ ചൊല്ലുകില്ല പൂര്‍വ്വ സുഹൃത്തേ.... തവമുഖമുണ്ടെൻ ഓർമ്മക്കകത്തു ...

അബ്ദുള്ള തളിക്കുളം 

Thursday, August 01, 2013

Thursday, August 01, 2013 0

മഴത്തുള്ളി ...


കുടയിൽ നിന്നും ഊർന്നു വീണൊരാ
മഴത്തുള്ളി എന്നോടിന്നു മിണ്ടാതെ നിന്നു
കാണാത്തോരാൾക്കിതു കാണുമ്പോൾ ഓർമ്മയിൽ 
മഴ മാത്രം പെയ്തൊരു രാവിൻറെ നോവ്‌...

മഴനൂലുകൾ പാകിയ കാർമേഘപ്പുതപ്പിൽ നീ 
കാണാതെ കണ്ടീല എന്നിലെ ഞാനും...
നീ മാത്രം ഒരു ചിരി മാത്രം ...
മഴവില്ലിൻ നിറമായോ...
പ്രണയം മഴയിൽ പതിവായി തൂകിയ
നീയെന്നും  എന്നോർമ്മയിൽ മറയാതെ നിന്നു...

അജിത്‌ പി നായർ, കീഴാറ്റിങ്ങൽ