Tuesday, June 04, 2013

മലയാളവും മലയാളിയും



മലയാളംഇന്ത്യയിൽ‌ കേരള സംസ്ഥാനത്തിലും ലക്ഷദ്വീപിലും പുതുച്ചേരിയുടെ ഭാഗമായ മയ്യഴിയിലും സംസാരിക്കപ്പെടുന്ന ഭാഷയാണ്. ഇതു ദ്രാവിഡ ഭാഷാ കുടുംബത്തിൽപ്പെടുന്നു. ഇന്ത്യയിൽ ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്ന അഞ്ചാമത്തെ ഭാഷയാണ് മലയാളം.
ഇന്ത്യൻ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഇന്ത്യയിലെ ഇരുപത്തിരണ്ട് ഔദ്യോഗിക ഭാഷകളിൽ ഒന്നാണ്മലയാളം. മലയാള ഭാഷ കൈരളി എന്നും അറിയപ്പെടുന്നു. കേരള സംസ്ഥാനത്തിലെ ഭരണഭാഷയും കൂടിയാണ്‌ മലയാളം. കേരളത്തിനുംലക്ഷദ്വീപിനും പുറമേ ഗൾഫ് രാജ്യങ്ങൾസിംഗപ്പൂർമലേഷ്യ എന്നിവിടങ്ങളിലെ കേരളീയ പൈതൃകമുള്ള അനേകം ജനങ്ങളും മലയാളം ഉപയോഗിച്ചുപോരുന്നു. ദേശീയ ഭാഷയായി ഉൾപ്പെടുത്തിയത് മറ്റ് 21 ഭാഷകളുടേതു പോലെ തനതായ വ്യക്തിത്വം ഉള്ളതിനാലാണ്. മലയാള ഭാഷയുടെ ഉല്പത്തിയും പ്രാചീനതയും സംബന്ധിച്ച കാര്യങ്ങൾ ഇന്നും അവ്യക്തമാണ്. പഴയ തമിഴ് ആണ് മലയാളത്തിന്റെ ആദ്യ രൂപം എന്നു കരുതുന്നു.
മലയാളം സംസാരിക്കുന്ന ജനവിഭാഗത്തിനെ പൊതുവായി മലയാളികൾ എന്നു വിളിക്കുമ്പോഴും, ഭാഷയുടെ കേരളീയപാരമ്പര്യം പരിഗണിച്ച് കേരളീയർ എന്നും വിളിച്ചു പോരുന്നു. ലോകത്താകമാനം 3.75 കോടി ജനങ്ങൾ മലയാള ഭാഷ സംസാരിക്കുന്നുണ്ട്.
ദ്രാവിഡഭാഷാ കുടുംബത്തിൽ ഉൾപ്പെടുന്ന മലയാളത്തിനു്, ഇതര ഭാരതീയ ഭാഷകളായ സംസ്കൃതംതമിഴ് എന്നീ ഉദാത്തഭാഷകളുമായിപ്രകടമായ ബന്ധമുണ്ട്.
അതെ .... മലയാളം, മലയാളി...... വികാരങ്ങളും വിചാരങ്ങളും ഒത്തിരിയാണ്‌. .  മുകളില്‍ പറഞ്ഞതൊക്കെ വികിപീഡിയ യില്‍ നിന്നുള്ള വിവരങ്ങളാണ്.   നമ്മളില്‍ പലരും ഭാഷാ സ്നേഹികളാണ് .   ആ  സ്നേഹം പലപ്പോഴും എത്തിച്ചേരുന്നത്   മറ്റു ഭാഷകലോടുള്ള വിരോധത്തിലാണ്.     ഭാരതത്തില്‍ നിരവധി ഭാഷകളുണ്ട്. നിരവിധി സംസ്കാരങ്ങള്‍ ഉണ്ട്.  പണ്ഡിറ്റ്‌ ജവഹര്‍ലാല്‍ നെഹ്‌റു ഒരിക്കല്‍ പറഞ്ഞു ... നാനാത്വത്തില്‍ ഏകത്വം...... അതാണ്‌ ഭാരതത്തിന്റെ സവിഷേത.  എന്നിട്ടും നാം ഭാഷയുടെയും സംസ്കാരത്തിന്റെയും പേരില്‍ നിരവധി തവണ കലഹിച്ചു .... തമ്മില്‍ പോരാടി.
കാലം മാറി .... കഥ മാറി ... ഇത് കമ്പ്യൂട്ടര്‍ യുഗം.... ഒരു കാലത്ത് ഭാഷാ സ്നേഹത്തിന്റെ പേരില്‍ കമ്പ്യൂട്ടറിനെ എതിര്‍ത്തവര്‍ പോലും .... ഇപ്പോള്‍ ഇവിടം സജീവം ആണ് ...... മലയാളം ഭാഷയുടെ മഹത്വം പറയാന്‍ അവര്‍ തിരഞ്ഞെടുക്കുന്ന പ്രധാന വേദിയും  ഇവിടം ആണ്.   മലയാളത്തെയും കേരളത്തെയും സ്നേഹിക്കുന്നതിനോപ്പം ചില ശങ്കകള്‍ ഇവിടെ പ്രകടിപ്പിക്കാതെ വയ്യ.   നമ്മള്‍ പഠിച്ചു... പെറ്റമ്മയും പിറന്ന നാടും സ്വര്‍ഗത്തേക്കാള്‍ മഹതത്വരം... കൂടെ മാതൃഭാഷയും മഹത്വരം .... പക്ഷെ.... മലയാളം നമ്മുടെ മാത്രുഭാഷയാണെങ്കില്‍ .- മറ്റു ഭാഷകളും ആരുടെയൊക്കെയോ മാത്രുഭാഷയായിരിക്കും.   അപ്പോള്‍ എന്തിനീ വിവേചനം... പെറ്റമ്മ എല്ലാവര്ക്കും പ്രിയങ്കരം... എന്ന് വെച്ച അയൽവക്കത്തെ  അമ്മ നമ്മുടെ ശത്രുവാണോ ?   ഭാഷയുടെ കാര്യത്തിലും അതെ പരിഗണന മറ്റു ഭാഷകള്‍ക്കും കൊടുക്കുന്നതല്ലേ കൂടുതല്‍ ശ്രേഷ്ടത ....!

ഓരോ ഭാഷയ്ക്കും അതിന്റേതായ ഭംഗിയും അലങ്കാരവും ഉണ്ട്.... കാക്കയ്ക്കും തന്‍ കുഞ്ഞ് പൊന്കൊഞ്ഞു എന്ന ചൊല്ല് ഇവിടെ പ്രാധാന്യം ഉള്ളതാണ്.   പക്ഷെ വിവേചന ബുദ്ധി കൂടുതല്‍ ഉള്ള മനുഷ്യന്‍ മറ്റു ഭാഷകളെ കൂടി ഉള്‍ക്കൊണ്ടു ... എല്ലാ ഭാഷകള്‍ക്കും അതിനർഹപ്പെട്ട സ്ഥാനം .... ബഹുമാനം കൊടുക്കുന്നതല്ലേ കൂടുതല്‍ അഭികാമ്യം ?  
ജോലി യുമായി ബന്ധപ്പെട്ടു ഭാരതത്തിലെ ഒട്ടവനദി ഭാഷകളുമായി അടുത്തിടപഴകാന്‍ എനിക്കവസരം ഉണ്ടായി.   അതില്‍ പന്ജാബിയും , തമിഴും, ഭോജ്പൂരിയും പെടും.  പഞ്ജാബി ഭാഷയുടെ സംസാര രീതി എന്നെ ഒത്തിരി ആകര്‍ഷിച്ചു .... അതുപോലെ തമിഴും.  ഹിന്ദി യിലെ "അഭേ" "യാര്‍ " പ്രയോഗങ്ങള്‍ നമ്മള്‍ മറ്റുള്ളവരുമായി കൂടുതൽ  അടുപ്പിക്കുന്നു.  ലാളിത്യമേറുന്ന സംസാര ശകലങ്ങള്‍ .... നമ്മെ വളരെ അടുത്ത ആളുകളാണെന്ന് പോലെ തീരെ അപരിചിതര്‍ പോലും പ്രയോഗിക്കുന്ന സംസാര ശകലങ്ങൾ തമിള്‍ , ഹിന്ദി , പഞ്ജാബി ഭാഷകളില്‍ സാധാരണമാണ്.  
അപ്പോള്‍ എന്തിനു ഭാഷയുടെ പേരില്‍ ഈ ഭിന്നത.... എന്തിനീ ഭാഷാ വിരോധം ?  മാതൃഭാഷയെ സ്നേഹിക്കുന്നതിനോപ്പം മറ്റു ഭാഷകളെയും ബഹുമാനിക്കാന്‍ പഠിക്കുക... അത് ആംഗലേയം ആയാലും മറ്റു ഭാഷകള്‍ ആയാലും .....
വിനോദ് ചിറയില്‍ 

No comments:

Post a Comment

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.