നീ എന്താണീ പറയുന്നത് ? ഞാന്‍ ഭയത്തോടെ ചോദിച്ചു. ആരെങ്കിലും കണ്ടാലോ ? മൂന്നു ഗാര്‍ഡും ഒരു ഹവല്ടാരും ആണു നിനക്ക് കാവല്‍ ! കൂടാതെ യുനിറ്റില്‍ ഗേറ്റിലും അവിടെ ഇവിടെയുമായി മറ്റു കാവല്ക്കാര് ! സത്യപാല്‍ നീ കടും കൈ ഒന്നും ചെയ്യേണ്ട. ഇപ്പോഴാണെങ്കില്‍ ചെറിയ ഒരു ശിക്ഷയെ കിട്ടൂ. ചിലപ്പോള്‍ വെറുതെ വിടാനും മതി. പിന്നെ ട്രെയിനിങ്ങും തീരാറായില്ലേ . അത് കഴിഞ്ഞാല്‍ ഈ വിഷമം ഒക്കെ മാറും. ഇതിനിടെ ഓടുന്നതിനിടയില്‍ പിടിക്കപ്പെട്ടാല്‍ നിന്റെ സര്‍വീസ് തന്നെ ചുവന്ന വരയില്‍ ആവും. ഞാന്‍ അവനെ ആവുന്നതും ഉപദേശിച്ചു നോക്കി.
ചോടോ യാര് .... എനിക്കിനി ഒരു നിമിഷം പോലും ഇവിടെ നില്‍ക്കേണ്ട....എത്രയും പെട്ടെന്ന് പോയാല്‍ മതി . അവന് തറപ്പിച്ചു പറഞ്ഞു .
തുമരീ ഇച്ചാ ... അവനോടു കൂടുതല്‍ പറഞ്ഞിട്ട് കാര്യമില്ലെന്ന് എനിക്ക് മനസ്സിലായി.