Wednesday, February 08, 2012

എന്റെ നാട്

ദൂരെ ദൂരെ മലയുടെ മറവില്‍
എന്നുടെ നാട് കേരളം
പച്ച പട്ടു പുതച്ചു കിടക്കും
സുന്ദര സുരഭില കേരളം
എന്നുടെ മനസ്സില്‍ ഇന്നും അവളൊരു
മോഹിനിയായി വിളങ്ങുന്നു

പുഴകള്‍ , മലകള്‍ , മൊട്ടക്കുന്നുകള്‍
നെന്മണി വിളയും പാടങ്ങള്‍
പാടവരമ്പില്‍ നിര നിരയായി
നെന്മണി കൊത്തി നടക്കും കിളികള്‍
കലപില കലപില കൂട്ടുന്നു

കാറ്റേറ്റുലയും  തെങ്ങോലകളും
പാലകള്‍ പൂക്കും പൂങ്കവുകളും
അമ്പലമുറ്റത്ത്‌ ആല്‍ത്തറ  കാണാം
യക്ഷി പനകള്‍ കണ്ടീടാം
ഈ കാറ്റിന്‍ പൂമണമേറ്റു നടന്നീടാം

ഓണ തുമ്പിയും ഓണ നിലാവും
ഓണതപ്പനേം കണ്ടീടാം
ഓണപാട്ടും ഓണക്കളിയും
ഒരുമയിലെങ്ങും കണ്ടീടാം
ഓണപൂക്കളം ഇട്ടു നടക്കും
ബാലകരെയും കണ്ടീടാം

ഹിന്ദു മുസ്ലീം ക്രിസ്ത്യന്‍ സോദരരിങ്ങനെ
നാനാ ജാതി മതസ്ഥര്‍ ഇവിടെ
ഒരുമയിലിന്നു വസിക്കുന്നു

ജല കേളികളും ജല മേളകളും
കണ്ടു നമുക്ക് നടന്നീടാം
വഞ്ചി പാട്ടും ആര്‍പ്പു വിളിയും
കേട്ട് നമുക്ക് നടന്നീടാം

കളകള നാദം മുഴക്കി പായും
അരുവികളെങ്ങും കണ്ടീടാം
കാട്ടാറുകളും കൊച്ചരുവികളും
അറബിക്കടലാം അമ്മയിലെത്താന്‍
കുണുങ്ങി കുണുങ്ങി പായുന്നു

പുഴതന്‍ കരയില്‍ ഓലയാല്‍ മേഞ്ഞൊരു
കൊച്ചു കുടിലുമെനിക്കുണ്ടേ
സ്നേഹപ്പലൂട്ടുമോരമ്മയുണ്ടേ
വാത്സല്യ കനിയയോരച്ചനുണ്ടേ
ഓരോ ദിനവും ഓരോ നിമിഷവും
മനസ്സാലിവിടെ ഞാന്‍ എത്തീടും!!!

എസ് . ഭാസ്കർ

2 comments:

  1. നന്നായിട്ടുണ്ട്, ആശംസകള്‍

    ReplyDelete
  2. Kavitha nannayittundu.
    Ashamsakal.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങൾക്ക് നന്ദി.