Tuesday, November 29, 2011

Tuesday, November 29, 2011 2

അനുരാഗിണി

ഇത്രമേല്‍ നീയെന്നെ
സ്നേഹിച്ചിരുന്നെങ്കില്‍ ...
ഇത്രയും ദൂരെ നീ പോയതെന്തേ ...?
ഒരു ജന്മം മുഴുവനും
ഓര്‍മ്മിക്കുവാനായി ...
ഒത്തിരി വേദന തന്നതെന്തേ ...?

ക്ഷണികമാം ജീവിത യാത്രയില്‍ ...
ക്ഷണിക്കാതെ വന്നു നീ
വിരുന്നുകാരീ ...
എന്നാത്മാവിലറിയുന്നു ഞാനിന്ന്‍ ...
നീ അറിയാതെ ... നിന്നെ ഞാന്‍
സ്നേഹിച്ചിരുന്നുവെന്ന് !!

അന്ന് നീ എനിക്കായ് സ്നേഹത്താല്‍
നീട്ടിയ പ്രണയ പുഷ്പ്പത്തെ
വലിച്ചെരിഞ്ഞിന്നു  ഞാന്‍ ...
ഒരിറ്റു സ്നേഹത്തിനായ്
അലയുന്നതും;
കാലമാം കശ്മലന്‍ എന്നോടു
ചെയ്തൊരു
നീതിയാവാം !!!!

അനുരാഗലോലുപേ ഒരുവേള ...
ഹൃദയത്തിലരിയുന്നു  ഞാനിന്ന്‍ ...
"നമ്മള്‍ സ്നേഹിക്കുവോരെയല്ല,
നമ്മളെ സ്നേഹിക്കുന്നോരെ
നമ്മള്‍ സ്നേഹിക്കുവാന്‍".

ഏകനാം ഞാനിന്ന്‍ മോഹിക്കുന്നോമാനേ  !!!
ഒരു വേള ... ഒരു കാതം ...
അകലെ നീ
ഉണ്ടായിരുന്നെങ്കിലെന്ന്‍ ...
നിന്‍ തൂമന്ദഹാസം കാണുന്നു
ഞാനിന്നും ഓമലേ...
നിശയില്‍ തിളങ്ങും
താരങ്ങളിലൂടെ ....

എസ് . ഭാസ്കർ

Tuesday, November 15, 2011

Tuesday, November 15, 2011 0

അനാഥന്‍

തിരകള്‍ക്കു തേടുവാന്‍ തീരമുണ്ട്
നദികള്‍ക്ക് ചേരുവാന്‍ കടലുമുണ്ട്
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്‌
തേടുവാനിന്നെനിക്കാരുമില്ല !

തുള്ളി ക്കളിച്ചും കിതച്ചോടുവില്‍
നുരയും പതയുമായ് തീരം തേടും
ചക്രവാളത്തില്‍ നിന്നെത്തിടുന്ന, 
തിരകള്‍ക്കു പുല്‍കുവാന്‍ തീരമുണ്ട്
എല്ലാം മരന്നലിഞ്ഞില്ലാതാകാന്‍ ;
തിരകള്‍ തേടുന്ന തീരമുണ്ട്



എത്ര പാദസരങ്ങള്‍ കിലുക്കി
കടലിനെത്തെടി ജൈത്രയാത്ര;
കുനുങ്ങിക്കുനുങ്ങി ഒഴുകിടുന്ന,
ഉരഗങ്ങലെപ്പോല്‍  പാഞ്ഞിടുന്ന 
നദികള്‍ക്ക് തേടുവാനഴിയുണ്ട്;
അന്ധ്യത്തിലെത്താന്നോരിടവുമുന്ടു


കതിര്മേനി കൊത്തി പെറുക്കിടുന്ന,
കിളികല്‍ക്കനയുവാന്‍ കൂടുമുണ്ട്‌
കൂട്ടില്‍ കിളിക്കുഞ്ഞുങ്ങളുണ്ട്
നല്‍കുവാന്‍ വാല്‍സല്യമെരെയുണ്ട്


തോണി തുഴയാനരയനുണ്ട്
അരയനെയേട്ടുവാന്‍ തോണിയുണ്ട്
അരയനും തോണിക്കും കടലുമുണ്ട്
ഇരുവര്‍ക്കും വേണ്ടാതാ കടലിലുണ്ട്


പകലന്തിയോളം പണിയെടുത്ത്
പാടത്തുനിന്നും മാടത്തിലേക്ക്
ചെരുമിക്ക് തേടുവാന്‍ മാരനുണ്ട്
മാരന്റെ ചെരുമക്കിടാങ്ങളുണ്ട്


മുത്തിനുമുത്തായ് ചിപ്പിയുണ്ട്
ചിപ്പിതന്നുല്‍ത്തുടിപ്പായ് മുത്തും
മുത്തിനെ പേശുവാന്‍ വിലയുമുണ്ട്
ഒടുവിലെത്താന്‍  രമ്യ ഹര്‍മ്യങ്ങളും


മുത്തിനെ പേറുവാന്‍ ചിപ്പിയുണ്ട്
ചെരുമിക്ക് ചെരുമക്കിടാങ്ങളുണ്ട്
അരയനെ കാക്കുവാന്‍ കടലുമുണ്ട്
തേടുവാനിന്നെനിക്കാരുമില്ല !

നന്ദകുമാര്‍ വള്ളിക്കാവ്

Saturday, November 12, 2011

Saturday, November 12, 2011 5

ഒരു പൂവിന്റെ ജന്മം

പൂവിരിഞ്ഞു ഇന്ന് വീണ്ടും; 
നിന്നധര പൂവാടിയില്‍, 
പുത്തനോര്‍മ പുഞ്ചിരിച്ചു; 
ഇന്നലെകളിലെന്നപോലെ.... 
പോയകാലം ഈവഴിയില്‍ ...
കാല്പാടുകലെന്നപോലെ;
കന്നിഴകളില്‍ നിന്നുതിരും
അസ്രു കണമെന്നപോലെ...

എത്ര കാലം കാത്തിരുന്നു....
നിന്‍ ചൊടിമലര്‍ കാണുവാനായ്...
ഇന്നുമെന്റെ കന്നിഴകള്‍;
നിന്‍ ചൊടിയിതല്‍  തേടിടുന്നു ...

നിന്ചൊടി പൂവോരുനാള്‍;
കാലടിയിലമര്‍ന്നിടുമോ...?
എന്‍  കഴുത്ത്തിനോമാനാം ...
ഹാരമായ്‌ തീര്‍ന്നിടുമോ... ?

വിനോദ് ചിറയിൽ 

Friday, November 11, 2011

Friday, November 11, 2011 2

ദാസനും വിജയനും


ദാസനും വിജയനും ഒരു കുട്ട്യാന്ന്യെഷനവുമായി ഗള്‍ഫില്‍.
ദാസന്‍ എത്തി ഒരാഴ്ച കഴിഞ്ഞാണ് വിജയന്‍ ഗള്‍ഫില്‍ എത്തുന്നത്. 
വിജയന്‍   -  എടാ ദാസാ എന്തുണ്ട്   ഒരാഴ്ചയായി ഞാന്‍ ഇല്ലാത്തതിനാല്‍ നീ കഷ്ടപെട്ടെന്നു തോന്നുന്നു ?
ദാസന്‍ - ശരിയാ നീ ഇല്ലാത്തതിനാല്‍ ഒരു സുഖവും ഇല്ല.  കന്നുണ്ടാവുമ്പോള്‍ കണ്ണിന്റെ വില അറിയില്ല. ഞാന്‍ നിന്നെ ശരിക്കും ഓര്‍മിച്ചു.
വിജയന്‍ - എനിക്കറിയാം എന്ത് തന്നെയായാലും നീ സ്നേഹമുള്ളവനാ. അതിരിക്കട്ടെ നീ എന്താ എന്നെ ഓര്‍മ്മിക്കാന്‍ കാരണം ?
ദാസന്‍ - രാവിലെ ഡ്യൂട്ടി ക്ക്   പോവാന്‍ ഒരുങ്ങിയപ്പോള്‍ ശൂവിട്‌ന്ബോലാ നിന്നെയോര്ത്തത്. 

വിജയന്‍ - ശരിയാ എന്നും ഒന്നിചെല്ലേ നമ്മള്‍ ഇര്നങ്ങുന്നത് 
ദാസന്‍  - അതെല്ല ഷൂ പോളിഷ് ചെയ്യാന്‍ നീ ഇല്ലല്ലോ എന്നോര്‍ത്തിട്ട.
വിജയന്‍ - ഹും. അല്ലേലും നീ നന്ദി ഇല്ലാത്തവന..  നിന്റെ മനസ്സു നിറയെ കോമ്പ്ലെക്സാ
ദാസന്‍ - നിനക്ക് അറിയാവുന്ന പണിയെല്ലേ നിനക്ക് തരുവാന്‍ പറ്റൂ?
വിജയന്‍  -നീ എന്നെ അങ്ങനെ കൊചാക്കുവെന്നും  വേണ്ട.  നമ്മള്‍ തെളിയിച്ച കേസില്‍ ഒകേ എന്റെ ബുദ്ധി കൊണ്ടാ നമ്മള്‍ വിജയിച്ചത്.
ദാസന്‍ - നിന്റെ ഓരോ മണ്ടത്തരങ്ങള്‍ കൊണ്ടാ എല്ലാ കേസും തെളിയിക്കാന്‍ ലേറ്റ് ആയതു.
വിജയന്‍  - ആരാണ് മണ്ടനെന്നു ഈ കേസില്‍ ഞാന്‍ തെളിയിച്ചു തരാം.  ഈ കേസും തെളിയിക്കാന്‍ എന്റെ കയ്യില്‍ നല്ലൊരു ഐഡിയ ഉണ്ട്. 
ദാസന്‍ - ഓഹോ.. എന്ദാനത് CID വിജയന്‍ ?
വിജയന്‍ - അങ്ങനെ വഴിക്ക് വാ.   നമുക്ക് ആദ്യം കുറ്റവാളിയുടെ ചോര എടുക്കാം, അപ്പോള്‍ പിന്നെ കുറ്റവാളിയെ കണ്ടു പിടിക്കാന്‍ എളുപ്പം അല്ലെ.
ദാസന്‍ - വായ്‌ തുറന്നാല്‍ മണ്ടാതരെമേ പറയൂ.  എടാ കുറ്റവാളി ആരെന്നറിയാതെ നമുക്കെങ്ങനെ രക്തം എടുക്കാം പറ്റും ?
വിജയന്‍ - ഓ ഞാന്‍ അത്ര കടന്നു ചിന്ധിച്ചില്ല. അത് പോട്ടെ എനിക്ക് വേറൊരു ഐഡിയ ഉണ്ട്.  ഇതുവരെ ആരും ചെയ്യാത്ത  ഒന്ന്.
ദാസന്‍ - എന്താണത് ?
വിജയന്‍ - നമുക്ക് വേഷം മാറി ചെല്ലം 
ദാസന്‍ - അതെ. എങ്കില്‍ ഒരു അറബിയുടെ വേഷം തന്നെ ആയിക്കൊറെ.
വിജയന്‍ - അതെ.
ദാസന്‍ - എന്നിട്ടൊരു കപ്പലില്‍ കയറാം.
വിജയന്‍ - അതെന്തിനാ?
ദാസന്‍ - എന്നാലല്ലേ ഏതെങ്കിലും നാടരിയാത്ത കരക്ക്‌ അവര്‍ക്ക് നമ്മളെ ഇറക്കുവനും നാട്ടു കാര്‍ക്ക് നമ്മുടെ മേലെ കൈവേക്കുവാനും പറ്റൂ.
വിജയന്‍ - ഊതിയതനല്ലേ ?
ദാസന്‍ - കാറ്റടിച്ചപ്പോള്‍ മനസിലായില്ലാ ?
വിജയന്‍ - എടാ നീ യൊന്നും ഒരു കാലത്തും നന്നാവില്ല.
ദാസന്‍ - എടാ നീവെറും pre -ഡിഗ്രി ഫൈല്‍ ആണ്, ഞാന്‍ bcom ഫസ്റ്റ് ക്ലാസും.  കേസന്യേഷന്മൊന്നും നിനക്ക് പറഞ്ഞതല്ല.  നീ പോയി കറിക്ക് അരിയേട.
വിജയന്‍ - എടാ CID കള്‍ ഒന്നേ ഉള്ളൂ. pre -ഡിഗ്രി CID   , bcom  CID  എന്ന് വേറെ വേറെ ഒന്നും ഇല്ല. അബദ്ധതില്ലാനെങ്കിലും ഇങ്ങനെ വേഷം മാറി ചെന്ന താണ്‌ നമ്മുടെ ഭാഗ്യത്തിന്റെ തുടക്കം.  എടാ വന്ന വഴി മറക്കരുത്.                                                     
                                                                                                                                                                            
വിനോദ്  
Friday, November 11, 2011 0

കുഞ്ഞേട്ടന്‍

Friday, November 11, 2011 0

തെറ്റ്

തെറ്റ് ;
ഞാനെന്ടെ  ഇഷ്ടം -
ആരോടെങ്ങിലും പറഞ്ഞാലല്ലേ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത്  ഒരു തെറ്റാണോ ?

നീ പണക്കാരിയായിരിക്കാം
പക്ഷെ -
നീ ഇത്ര മാത്രം പറയൂ
ഞാനൊരു പാമാരനായത് 
ഒരു തെറ്റാണോ ?
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത്  ഒരു തെറ്റാണോ ?


ഓരോ നിമിഷവും
നിന്നെ  ഞാന്‍ ഓര്‍മ്മിക്കുന്നു;
ഓരോ നിമിഷവും
നിന്നെ  ഞാന്‍ സ്നേഹിക്കുന്നു;
നിന്നെ മറന്നു ഒരു നിമിഷം പോലും;
ഞാനിരുന്നിട്ടില്ല ;
ആരെയെങ്ങിലും ഇഷ്ട്ടപെടുന്നത്  ഒരു തെറ്റാണോ ?

വിനോദ്  ചിറയിൽ 

Thursday, November 10, 2011

Thursday, November 10, 2011 3

ഇനി വിട പറയട്ടെ ഞാന്‍

മരിച്ചതിലെനിക്ക് ദുഖമില്ല 
ദുഃഖം, നീയില്ലാതത്തിലാണ് 
നിന്‍ പ്രെരണയാലിറങ്ങി  ഞാന്‍ 
വെറുമൊരു വിഡ്ഢിയായ്‌ തീര്‍ന്നിടാന്‍ ...

എന്റെ ആത്മാവിനു ശാന്തി കിട്ടാന്‍ 
എന്റെ ശവത്തിനൊരു കോടി തരൂ 
കണ്ണില്‍ നിറയെ കണ്ണീരുമായി
ഇത്തിരി ഒന്ന് മുഖം കാണിക്കൂ
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍ 



നിന്റെ വഴി താണ്ടി എന്റെ ജീവിതം തീര്‍ന്നു 
എന്റെ സ്നേഹത്തിനു കണ്ണുന്ടായിരുന്നില്ല  
ഇതു ലോകം  അറിയല്ലേ 
എന്നെ ആരുമറിയാതെ അടക്കുക 

നീ പണത്തിനു സ്നേഹം വിറ്റു
ഒരു പാവപ്പെട്ടവന്റെ  സ്നേഹം തട്ടി മാറ്റി 
നിന്റെ കണ്ണുകള്‍ സ്നേഹത്തിനു വേണ്ടി തുടിച്ചിരുന്നു 
ഇനി പണത്തിന്റെ   കൂട്ട് വിടൂ 
ഞാനും നിന്നെ സ്നേഹിച്ചതല്ലേ 
നിന്റെ സ്നേഹത്തില്‍ അലിയട്ടെ ഞാന്‍
നിന്റെ ലോകത്തോട്‌ വിട പറയട്ടെ ഞാന്‍

വിനോദ്  ചിറയിൽ